മുഖം മനോഹരമാക്കുന്നതിനും മുഖത്തെ പരാപ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനുമായി ഇന്ന് പലതരത്തിലുള്ള സാധനങ്ങളും വിപണിയിൽ ലഭ്യമാണ് ചർമ്മത്തിന് നിറം വർധിക്കുന്നതിനും മുഖക്കുരു അകറ്റുന്നതിനും അതുപോലെതന്നെ ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കുന്നതിനുമായി നിരവധി കാര്യങ്ങൾക്കാണ് ഇന്ന് പലതരത്തിലുള്ള ക്രീമുകളും ഫേസ് പാക്കുകളും ലഭ്യമായിട്ടുള്ളത്.
എന്നാൽ അവയെല്ലാം തന്നെ നമ്മുടെ മുഖത്തിന് ചേരുന്നതാണോ അല്ലയോ എന്ന് ഉപയോഗിച്ചാൽ മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ. എന്നാൽ ഇനി ആരും ഇത്തരം സാധനങ്ങൾ വാങ്ങി ഒരുപാട് പൈസ കളയേണ്ട ആവശ്യമില്ല വീട്ടിൽ തന്നെ നമുക്ക് അതിനു പറ്റിയ റെമഡികൾ തയ്യാറാക്കാവുന്നതേയുള്ളൂ. അതിൽ തന്നെ ചർമ്മത്തിന്റെ ചുളിവുകൾ ഇല്ലാതാക്കി ചർമ്മം മനോഹരമാക്കി വയ്ക്കുന്നതിന് വേണ്ടി ഒരു മാർഗ്ഗം നോക്കാം. അതിനായി നമുക്ക് ആവശ്യമുള്ളത് ഗ്രീൻ ടീ ആണ്. ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ എടുക്കുക .
അതിലേക്ക് ഒരു ടീസ്പൂൺ തൈര് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇതു മാത്രമേയുള്ളൂ തയ്യാറാക്കിയ ഈ ഫേസ് പാക്ക് മുഖത്ത് മുഴുവനായി തേച്ചുപിടിപ്പിക്കുക. അതിനുശേഷം നന്നായി ഉണങ്ങിക്കഴിഞ്ഞാൽ മാത്രം കഴുകി കളയുക. അതിനുശേഷം ഒരു വൈറ്റമിൻ ഈ ക്യാപ്സുകൾ എടുത്ത് അത് മുഖത്ത് മുഴുവനായി നല്ലതുപോലെ തേച്ചുപിടിപ്പിക്കുക.
ശേഷം നിങ്ങൾക്ക് കിടന്നുറങ്ങാവുന്നതാണ് രാവിലെ എഴുന്നേറ്റതിനുശേഷം മുഖം കഴുകിയാൽ മതി. ആഴ്ചയിൽ ഒരു മൂന്നുദിവസം തുടർച്ചയായി ചെയ്യുക അങ്ങനെയാണെങ്കിൽ മുഖത്ത് ഉണ്ടാകുന്ന ചുളിവുകൾ മാറ്റുകയും കൂടാതെ നിറം വർദ്ധിക്കുകയും മുഖം ഡ്രൈയായി പോകാതെ സംരക്ഷിക്കുകയും ചെയ്യും. കൂടാതെ കറുത്ത പാടുകളെ നീക്കം ചെയ്യുകയും മുഖക്കുരു വരാതെ കാത്തുസൂക്ഷിക്കുകയും ചെയ്യും എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുമല്ലോ. Video credit : Kairali health