ശരീരം മുഴുവൻ നിറം വെക്കുന്ന തരത്തിലുള്ള പല ടിപ്പുകളും ചെയ്യുന്ന ആളുകൾ ഇന്ന് വളരെ കൂടുതലാണ് കാരണം സൗന്ദര്യബോധം ചെറിയ പ്രായത്തിൽ തന്നെ എല്ലാവരും ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ് കാരണം ഇപ്പോഴത്തെ നമ്മുടെ കാലാവസ്ഥയിൽ നമ്മുടെ ചർമം സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം വളരെ പെട്ടെന്ന് തന്നെ ചർമ്മം കേടായി പോകാനുള്ള സാഹചര്യത്തിലൂടെയും കാലാവസ്ഥയിലൂടെയും ആണ് നമ്മൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
പലപ്പോഴും ശരീരത്തിന്റെ നിറം വർദ്ധിപ്പിക്കുന്നതിന്റെ കൂടെ ചില സമയങ്ങളിൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്നതായിരിക്കും കൈമുട്ടിലെയും കാൽമുട്ടിലെയും കറുപ്പ് നിറം. ഇത് വളരെയധികം വൃത്തികേടായി ചിലർക്ക് അനുഭവപ്പെട്ടേക്കാം. പക്ഷേ ഇത് മാറ്റിയെടുക്കാനും ഒരുപാട് ബുദ്ധിമുട്ടും ആണ്. ബ്യൂട്ടിപാർലറുകളിൽ എല്ലാം പോയാൽ ഒരുപാട് പൈസ മുടക്കി നമുക്ക് വളരെ എളുപ്പത്തിൽ അതെല്ലാം മാറ്റിയെടുക്കാൻ സാധിക്കും എന്നാൽ എല്ലാവർക്കും അത് ചെയ്യാൻ പറ്റിയെന്നു വരില്ല.
അതുകൊണ്ടുതന്നെ വീട്ടിൽ തന്നെയുള്ള സാധനങ്ങൾ വെച്ചുകൊണ്ട് ഫലപ്രദമായ രീതിയിൽ നമുക്ക് എങ്ങനെ കൈമുട്ടിലെയും കാൽമുട്ടിലെയും കറുപ്പ് നിറം മാറ്റിയെടുക്കാം എന്ന് നോക്കാം. ഇതിനുവേണ്ടി ആദ്യം ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഒലിവ് ഓയിൽ ചേർത്ത് കൊടുക്കുക അതുപോലെ തന്നെ ഒരു പകുതി നാരങ്ങ വച്ച് നല്ലതുപോലെ മിക്സ് ചെയ്യുക അതിനുശേഷം ഇതേ നാരങ്ങ ഉപയോഗിച്ച് കൈമുട്ടിലെ കറുപ്പ് നിറമുള്ള ഭാഗത്ത് ഉരച്ചു കൊടുക്കുക.
ഒരു അഞ്ചു മിനിറ്റ് എങ്കിലും നിങ്ങൾ നല്ലതുപോലെ ഉരച്ചു കൊടുക്കേണ്ടതാണ്. കുറച്ചധികം സമയം എടുത്താലും കുഴപ്പമില്ല. നല്ലതുപോലെ മസാജ് ചെയ്തതിനുശേഷം കുറച്ച് സമയം ഡ്രൈ ആവാൻ വയ്ക്കുക നല്ലതുപോലെ ഡ്രൈ ആയതിനുശേഷം കഴുകി കളയുക. ആദ്യത്തെ യൂസൽ തന്നെ നിങ്ങൾക്ക് നല്ല മാറ്റം കാണാൻ സാധിക്കും. തുടർച്ചയായി ദിവസങ്ങളിൽ നിങ്ങൾ ഇത് ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ കൈമുട്ടിലെയും കാൽമുട്ടിലെയും കറുപ്പ് നിറം പോകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : vijaya media