നമ്മുടെ ചർമത്തിന്റെ പ്രശ്നങ്ങളെല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി പലതരത്തിലുള്ള സ്കിൻ കെയർ സാധനങ്ങൾ നമ്മൾ മുഖത്ത് തേക്കാറുണ്ട്. ഇന്നത്തെ കാലത്ത് ചർമ്മത്തിന്റെ പല പ്രശ്നങ്ങൾക്കും പലതരത്തിലുള്ള സാധനങ്ങളാണ് ഉള്ളത്. എന്നാൽ ചില ക്രീമുകളോ അല്ലെങ്കിൽ ഫേസ് പാക്കുകളോ നമുക്ക് പലതരത്തിലുള്ള സ്കിൻ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.
അതുകൊണ്ടുതന്നെ ഇതിനെല്ലാം മുൻപ് നമുക്ക് വളരെ ഉപകാരപ്രദമാകുന്നത് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ചില ടിപ്പുകൾ ആണ്. എന്നാൽ അത് ചെയ്തു വയ്ക്കാൻ മടി ഉള്ളതുകൊണ്ട് നമ്മൾ ഇതുപോലെയുള്ള സാധനങ്ങൾ വാങ്ങി തേയ്ക്കുന്നു. എന്നാൽ ഒട്ടും തന്നെ പൈസ ചെലവില്ലാതെ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ഫെയ്സ് കെയർ ആണ് പറയാൻ പോകുന്നത്.
ഇതിനുവേണ്ടി പ്രധാനമായും അരിപ്പൊടിയാണ് വേണ്ടത്. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ അരിപ്പൊടി എടുക്കുക.അതിലേക്ക് ഒരു ടീസ്പൂൺ നെല്ലിക്കാപ്പൊടി ചേർത്ത് കൊടുക്കുക നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു ഉരുളൻ കിഴങ്ങ് ഒരു മിക്സിയുടെ ജാറിലേക്ക് ചെറിയ കഷ്ണങ്ങളാക്കി നുറുക്കി ഇടുക .
അതിലേക്ക് ഒരു ടീസ്പൂൺ തൈര് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇതിന്റെ ജ്യൂസ് മാത്രം ഒരു പാത്രത്തിലേക്ക് പകർത്തി തയ്യാറാക്കിയ അരിപൊടിയിലേക്ക് കുറേശ്ശെയായി ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു പരുവം ആകുമ്പോൾ നന്നായി ഇളക്കി യോജിപ്പിച്ച് മുഖത്ത് തിരിച്ചുപിടിപ്പിക്കുക. ഇത് നിങ്ങൾക്ക് മുഖത്ത് മാത്രമല്ല കൈകളിലും കാലുകളിലും എല്ലാം ശേഷം നല്ലതുപോലെ ഉണങ്ങി കഴിയുമ്പോൾ കഴുകിക്കളയാം. നിങ്ങളുടെ ചർമ്മത്തിൽ ഉണ്ടാകുന്ന മാറ്റം കണ്ട് നിങ്ങൾ തന്നെ ഞെട്ടിപ്പോകും. ഇത് ആഴ്ചയിൽ ഒരു മൂന്ന് പ്രാവശ്യം എങ്കിലും ചെയ്യുക. Credit : Diyoos happy world