സൗന്ദര്യ സങ്കല്പങ്ങൾ കൂടിവരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത് പലരും നിറം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയും അല്ലെങ്കിൽ സ്വാഭാവികമായിട്ടുള്ള ചർമ്മത്തെ അതിന്റെ ആരോഗ്യപരമായ രീതിയിൽ നിലനിർത്തി കൊണ്ടു പോകുന്നതിനുമായി പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ്.
എന്തൊക്കെ ചെയ്താലും വളരെ നാച്ചുറൽ ആയിട്ടുള്ള കാര്യങ്ങൾ ആയിരിക്കും നമ്മുടെ ചർമ്മത്തിന് കൂടുതൽ ആരോഗ്യം നൽകുന്നത് അതുപോലെ തന്നെ ചർമ്മ സംരക്ഷണത്തിനും കേശവർദ്ധനവിനും നമ്മൾ പലപ്പോഴും ഉപയോഗിക്കുന്നതാണല്ലോ വിറ്റാമിൻ ഇ ക്യാപ്സ്യൂള് എന്നാൽ ഇത് എങ്ങനെയാണ് ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടത് എന്നറിയാമോ.
സാധാരണയായി നമുക്ക് ഈ ക്യാപ്സ നേരിട്ട് മുഖത്ത് തേക്കാവുന്നതാണ് നല്ലതുപോലെ തേച്ചതിനുശേഷം അരമണിക്കൂർ നേരം കഴിഞ്ഞ് മുഖം കഴുകി കളയാം. മുഖത്തും കഴുത്തിലും എല്ലാം നന്നായി തേച്ചുപിടിപ്പിക്കുക ഇത് മുഖത്തെ കറുത്ത പാടുകൾ എല്ലാം നീക്കം ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്നതാണ്.
മുഖം കഴുകി കഴിഞ്ഞതിനുശേഷംവൈറ്റമിൻ ഈ ക്യാപ്സൂളിൽ നിന്നും രണ്ട് തുള്ളിയെടുത്ത് മുഖത്ത് എല്ലാ ഭാഗത്തും നന്നായി തേച്ചു കൊടുക്കുക.പിറ്റേദിവസം രാവിലെ എഴുന്നേറ്റു മുഖം കഴുകിയാൽ മതി ഇത് ചർമ സംരക്ഷണത്തിന് വളരെയധികം ഉപകാരപ്പെടുന്നതാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഇത് ഒരുപോലെ തന്നെ ഉപയോഗിക്കാൻ സാധിക്കും. എല്ലാവരും ചെയ്തു നോക്കൂ. Credit : Malayali corner