മകൾക്കൊപ്പമുള്ള മനോഹരമായ വീഡിയോ പങ്കുവെച്ച് സിത്താര കൃഷ്ണകുമാർ!! ഏറ്റെടുത്ത് ആരാധകർ.

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ ഗായികയാണ് സിത്താര കൃഷ്ണകുമാർ. പിന്നണി ഗായികയായും, സംഗീത സംവിധായകയായും സിതാര മലയാളികളുടെ പ്രിയങ്കരി ആയ് മാറുകയായിരുന്നു. നിരവധി ഗാനങ്ങൾ ആലപിച്ച് പ്രേക്ഷകരുടെ മനം കവരാൻ സിത്താരക്ക് നിഷ്പ്രയാസം സാധിച്ചു എന്ന് പറയാം. പാട്ടുകളിൽ മാത്രമല്ല നൃത്തത്തിലും താരം പ്രാവീണ്യം തെളിയിച്ച വ്യക്തി ആണെന്ന് പറയാം. സിത്താരക്ക് തന്റെ വ്യത്യസ്തമായ ശബ്ദത്തിലൂടെ പ്രേക്ഷകരെ മറ്റൊരു ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുവാൻ സാധിക്കാറുണ്ട്.

മലയാളികൾക്കിടയിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും ഗാനം ആലപിച്ച് നിരവധി ആരാധകരെയും സ്വന്തമാക്കാൻ സിതാരക്ക് സാധിച്ചു എന്ന് പറയാം. ഏവരുടെയും പ്രിയങ്കരിയായ ഈ നടിയുടെ ഏതൊരു വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതാണ് സിത്താരയുടെയും മകളായ സാവൻ റിതുവിന്റെയും ചിത്രങ്ങൾ.

കഴിഞ്ഞ ദിവസങ്ങളിൽ ആണ് സിത്താരയും മകളും തമ്മിലുള്ള വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സിത്താരയോടുള്ള അതേ സ്നേഹം തന്നെയാണ് മകളോടും ആരാധകർക്കുള്ളത്. അമ്മയുടെയും മകളുടെയും മനോഹരമായ നിമിഷങ്ങളെല്ലാം പുറത്തുവന്നതോടെ ആരാധകർ സെക്കൻഡുകൾക്കുള്ളിൽ വൈറലാക്കി മാറ്റുകയായിരുന്നു. വളരെ കുറവ് മാത്രം അമ്മയും മകളും ഒന്നിച്ച് എത്തുന്നത് കൊണ്ട് തന്നെ ഇരുവരും തമ്മിലുള്ള ഏതൊരു നിമിഷവും ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുക്കാറുള്ളത്.

നിരവധി പേരാണ് സിതാരയുടെയും മകളുടെയും ഈ വീഡിയോക്ക് താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്. സിതാരയെയും മകളെയും കാണാൻ വളരെ ഭംഗിയായിട്ടുണ്ടെന്നും, അമ്മയെപ്പോലെ മകളും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നും ആരാധകർ പറയുന്നുണ്ട്. സവാൻ ഋതുവിനോടുള്ള സിത്താരയുടെ സ്നേഹവും ഇരുവരും തമ്മിലുള്ള ബന്ധം വളരെ മനോഹരമായി തന്നെ വീഡിയോയിലൂടെ കാണിച്ചിരിക്കുന്നു. നിരവധി പേരാണ് ഈ ക്യൂട്ട് വീഡിയോക്ക് ലൈക്കുകൾ നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *