ചോറിനും ചപ്പാത്തിക്കും ഒരുപോലെ കഴിക്കേണ്ട ടേസ്റ്റി ആയ കോളിഫ്ലവർ ഉരുളൻ കിഴങ്ങ് മസാല. | Simple&Easy Aloo Gobi Recipe

Simple&Easy Aloo Gobi Recipe : കോളിഫ്ലവർ ഉപയോഗിച്ചുകൊണ്ട് മസാല കറി ഉണ്ടാക്കാം. ടേസ്റ്റ് കൂട്ടാൻ കിഴങ്ങും ചേർക്കു. ഈ മസാലക്കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ കോളിഫ്ലവർ നല്ലതുപോലെ കഴുകി വൃത്തിയാക്കി കുറച്ചു മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് വെള്ളത്തിൽ മുക്കി വയ്ക്കുക.

അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം. ഒരു കറുവപ്പട്ട അര ടീസ്പൂൺ ചെറിയ ജീരകം ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നല്ലതുപോലെ മൂപ്പിക്കുക. ഈ സമയം കൊണ്ട് രണ്ട് തക്കാളി മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ അരച്ച് എടുക്കുക. ശേഷം അത് പാനിലേക്ക് ഒഴിച്ച് കൊടുക്കുക.

തക്കാളി നല്ലതുപോലെ ഭാഗമാകുമ്പോൾ രണ്ട് ടീസ്പൂൺ മുളകുപൊടിയും ഒന്നര ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ ഗരം മസാല ഒരു നുള്ള് കായപ്പൊടി എന്നിവ ചേർത്ത് മസാല നല്ലതുപോലെ ചൂടാക്കുക അതിന്റെ പച്ച മണം എല്ലാം മാറി വരുമ്പോൾ ഒരു കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക. ആവശ്യത്തിന് ഉപ്പും കുറച്ച് മല്ലിയിലയും ചേർത്ത് തിളപ്പിക്കാൻ വയ്ക്കുക .

നന്നായി തിളച്ച് കുറുകി വരുമ്പോൾ അതിലേക്ക് രണ്ട് ഉരുളൻ കിഴങ്ങ് കഷ്ണങ്ങളാക്കി അരിഞ്ഞതും കോളിഫ്ലവറും ചേർത്തു കൊടുക്കുക.. നല്ലതുപോലെ ഡ്രൈയായി വരുന്നത് വരെ നന്നായി വേവിക്കുക ശേഷം ആവശ്യത്തിന് ഉപ്പ് അര ടീസ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് പകർത്തി വയ്ക്കാം. Credit : Shamees kitchen

Leave a Reply

Your email address will not be published. Required fields are marked *