ഈ വീഡിയോ കണ്ടാൽ ബാക്കി വന്ന മീൻ വറുത്ത എണ്ണ ആരും ഇനി കളയില്ല. കാണൂ ഈ കിടിലൻ ഉപയോഗം. | Easy Useful Tricks

സാധാരണ വീടുകളിൽ മീൻ വറുത്തതിനുശേഷം ബാക്കി വരുന്ന എണ്ണ കളയുകയാണ് പതിവ്. എന്നാൽ ഇനി ആ എണ്ണ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് നോക്കാം. എല്ലാ വീടുകളിലും മൺചട്ടിയിൽ ഭക്ഷണം പാകം ചെയ്യുന്നവർ ഉണ്ടാകും. മൺചട്ടി വാങ്ങി കറി വയ്ക്കുന്നതിനു മുൻപായി അത് മയക്കി എടുക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്.

അതുകൊണ്ട് മൺ ചട്ടി മയക്കി എടുക്കുന്നതിന് ഇനി ഇതുപോലെ ബാക്കിവരുന്ന എണ്ണ ഉപയോഗിക്കാം. അതിനായി മൺചട്ടിയിലേക്ക് ആദ്യം ഈ എണ്ണ നല്ലതുപോലെ തേച്ചു കൊടുക്കുക. ശേഷം അടുപ്പിൽ വച്ച് നന്നായി ചൂടാക്കുക. നന്നായി ചൂടായതിനു ശേഷം തീ കുറച്ചുവെച്ച് വീണ്ടും രണ്ട് മിനിറ്റ് ചൂടാക്കുക. അതിനുശേഷം 24 മണിക്കൂറിൽ നേരത്തേക്ക് മൺചട്ടി അതുപോലെ തന്നെ വയ്ക്കുക.

അതിനുശേഷം നല്ലതുപോലെ കഴുകി വൃത്തിയാക്കുക. അതിനുശേഷം ഉപയോഗിക്കാവുന്നതാണ്. അടുത്ത ഒരു ടിപ്പ് ഒരു പാത്രത്തിലേക്ക് രണ്ട് കർപ്പൂരം പൊടിച്ചെടുക്കുക. അതിലേക്ക് രണ്ടോ മൂന്നോ ഗ്രാമ്പു പൊടിച്ചു ചേർക്കുക. അതിലേക്ക് മീൻ വറുത്തതോ ഇറച്ചി വറുത്തതോ ആയ എണ്ണ അരിച്ചു ചേർത്ത് കൊടുക്കുക.

അതിനുശേഷം നന്നായി ഇളക്കി യോജിപ്പിച്ച് ഒരു ചിരാതിലേക്ക് മറ്റോ മാറ്റി ഒരു തിരിയിട്ട് ആ കത്തിച്ചു വയ്ക്കുകയാണെങ്കിൽ വീട്ടിൽ കൊതുക്, പാറ്റ മുതലായയുടെ ശല്യം നമുക്ക് ഇല്ലാതാക്കാം. അതുപോലെ അടുത്ത ടിപ്പ് വാതിൽ അടയ്ക്കുമ്പോൾ ശബ്ദം ഉണ്ടാകുന്നുണ്ടെങ്കിൽ വാതിലിന്റെ വിജാഗിരിയിലേക്ക് ബാക്കിവരുന്ന ഈ എണ്ണ തേച്ചു കൊടുക്കുക. അപ്പോൾ ഇത്രയേറെ ഉപയോഗങ്ങൾ ആണ് ബാക്കിവരുന്ന ഈ എണ്ണ കൊണ്ട് ചെയ്യാൻ സാധിക്കുന്നത്. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *