അരിയിലും പയറിലും പ്രാണികൾ കയറാതെ ഇരിക്കാൻ ഈ സാധനം രണ്ടെണ്ണം ഇട്ടാൽ മതി. ഇതുകൊണ്ട് ഇങ്ങനെയും ഉപകാരങ്ങൾ ഉണ്ടോ.. | Easy Kitchen Tips

മിക്കവാറും എല്ലാ വീടുകളിലും അരി പയർ കടല ഇവയെല്ലാം ഇട്ടുവയ്ക്കുന്ന പാത്രങ്ങളിൽ കുറച്ചുനാളുകൾ കഴിഞ്ഞാൽ പ്രാണികൾ വരുന്നത് കാണാം. എന്നാൽ അതിനെ ഇല്ലാതാക്കാൻ ഇനി വളരെയധികം എളുപ്പമാണ്. നാം ഭക്ഷണത്തിൽ എന്നും ഉപയോഗിക്കുന്ന ഗ്രാമ്പൂ രണ്ടോ മൂന്നോ എണ്ണം ഇവ ഇട്ടു വയ്ക്കുന്ന പാത്രത്തിൽ ഇട്ടു കൊടുക്കുക. ഇങ്ങനെ ചെയ്താൽ പ്രാണികൾ ഒട്ടും തന്നെ കയറി കേടുവരാതെ ഇരിക്കും.

അതുപോലെ നിരന്തരമായ ഉപയോഗം മൂലം ഗ്യാസ് ബർണർ കറുത്തുപോയാൽ അത് വെളുപ്പിക്കുന്നതിന് ഒരു എളുപ്പമാർഗം ഉണ്ട്. അതിനായി ബർണറുകൾ പാത്രത്തിലേക്ക് വെച്ച് അതിനു മുകളിലേക്ക് നാരങ്ങാനീര് പിഴിഞ്ഞൊഴിക്കുക. 10, 15 മിനിറ്റ് അതുപോലെ തന്നെ വയ്ക്കുക. അതിനുശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കളയുക. ബർണറിലെ എല്ലാ അഴുക്കുകളും പോകുന്നത് കാണാം.

അതുപോലെതന്നെ മല്ലിയില കുറച്ച് അധികം നാൾ കേടു വരാതെ ഇരിക്കുന്നതിന് ആ ഒരു ടിഷ്യു പേപ്പറിനകത്തു മല്ലിയില വെച്ച് പൊതിഞ്ഞെടുക്കുക. അതിനുശേഷം ഒരു പ്ലാസ്റ്റിക് പാത്രത്തിൽ അടച്ച് സൂക്ഷിക്കുക. കുറെ നാൾ മല്ലിയില ചീഞ്ഞു പോകാതെ ഇരിക്കും. അതുപോലെതന്നെ ഒരു ഗ്ലാസ് വെള്ളത്തിൽ മല്ലിയിലയുടെ വേര് മാത്രം മുങ്ങിപ്പോകുന്ന രീതിയിൽ വയ്ക്കുകയും ചെയ്യാം. ഇങ്ങനെ ചെയ്താലും കുറെനാൾ കേടുവരാതെ ഇരിക്കും.

അതുപോലെ സ്റ്റീൽ പൈപ്പുകളിൽ ഉണ്ടാകുന്ന അഴുക്കുകൾ പെട്ടെന്ന് നീങ്ങി പോകാൻ ഒരു പകുതി നാരങ്ങയിൽ കുറച്ച് ഉപ്പ് തേച്ച് കൊടുക്കുക അതിനുശേഷം കഴുകിക്കളയുക. അതുപോലെ റവ പുട്ട് ഉണ്ടാക്കുമ്പോൾ സോഫ്റ്റ് ആയി കിട്ടാൻ പൊടി നനയ്ക്കുമ്പോൾ കുറച്ച് പഞ്ചസാര ഇട്ടു കൊടുക്കുകയാണെങ്കിൽ. പുട്ടു നല്ല സോഫ്റ്റ് ആയിരിക്കും. അടുക്കളയിൽ ഉപകാരം ആയ ഈ ടിപ്പുകൾ എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *