മഴക്കാലം ആകുമ്പോഴും അതില്ലെങ്കിൽ എപ്പോഴും വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളിലും പൂപ്പലും പായലും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. സിമന്റ് തറകളിലും ടൈലുകളിലും വളരെ പെട്ടെന്ന് തന്നെ പൂപ്പലും പായലും വന്ന വൃത്തികേട് ആകാനുള്ള സാഹചര്യങ്ങൾ എല്ലാ വീടുകളിലും ഉണ്ടായിരിക്കും. ഇത്തരം സ്ഥലങ്ങളിൽ അപകട സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ അവ വൃത്തിയാക്കേണ്ടതും വളരെ അത്യാവശ്യമായ കാര്യമാണ്. ഇനി എങ്ങനെയാണ് ഇത്തരത്തിലുള്ള കഠിനമായ പൂപ്പലും പായലും വൃത്തിയാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
അതിനുവേണ്ടി നമുക്ക് ആവശ്യമുള്ളത് ബ്ലീച്ചിങ് പൗഡർ മാത്രമാണ്. എല്ലാ കടകളിലും തന്നെ വളരെ സുലഭമായി കിട്ടുന്ന ഒന്നാണ് ബ്ലീച്ചിങ് പൗഡർ. ഇതുപോലെ മഴക്കാലത്ത് ഉണ്ടാകുന്ന പൂപ്പലും പായലും വൃത്തിയാക്കുന്നതിന് വളരെ ഉപകാരപ്രദമായ ഒന്നാണ് ബ്ലീച്ചിങ് പൗഡർ. മറ്റേത് സാധനങ്ങൾ ഉപയോഗിച്ചാലും ഉണ്ടാകുന്നതിനേക്കാൾ കൂടുതൽ വൃത്തിയാണ് ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ചാൽ കിട്ടുന്നത്.
പൂപ്പലും പായലും പെട്ടെന്ന് ഇളകിപ്പോരുന്നതിനെ ഇതു വളരെയധികം സഹായിക്കുന്നു. ഇതെങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ പൂപ്പലും പായലും വന്ന സ്ഥലത്ത് കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക. അതിനുശേഷം ആ ഭാഗത്ത് എടുത്തു വച്ചിരിക്കുന്ന ബ്ലീച്ചിംഗ് പൗഡർ വിതറി കൊടുക്കുക. വേണമെങ്കിൽ ഒരു 15 മിനിറ്റ് ഇതുപോലെ തന്നെ വയ്ക്കാവുന്നതാണ്. അതില്ലെങ്കിൽ ഒരു ബ്രഷ് ഉപയോഗിച്ച് കൊണ്ട് അല്ലെങ്കിൽ ചൂൽ ഉപയോഗിച്ച് കൊണ്ട് നല്ലതുപോലെ ഉരച്ച് വൃത്തിയാക്കുക.
കുറച്ചുസമയം കുറയ്ക്കുമ്പോൾ തന്നെ പൂപ്പലും പായലും പെട്ടെന്ന് വൃത്തിയായി പോരുന്നത് കാണാൻ സാധിക്കും. അതില്ലെങ്കിൽ ബ്ലീച്ചിങ് പൗഡർ ഇട്ട ഉടൻ തന്നെ വൃത്തിയാക്കാവുന്നതുമാണ്. എല്ലാ അഴുക്കും നന്നായി പോകുന്നതിനു ശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കൊണ്ട് കഴുകി കളയുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഇതുപോലെയുള്ള എളുപ്പവഴികൾ എല്ലാ വീട്ടമ്മമാരും ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.