തേങ്ങ ചിരകിയെടുക്കാൻ ചിരവയുടെ ആവശ്യമില്ല. ഇനി ആർക്കും ഇതുപോലെ തേങ്ങ ചിരകി എടുക്കാവുന്നതാണ്. എങ്ങനെയാണ് ഈ തേങ്ങ ചിരകിയത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ആ ചിരകി എടുക്കേണ്ട തേങ്ങ അരമണിക്കൂർ നേരത്തേക്ക് ഫ്രീസറിൽ വയ്ക്കുക. ശേഷം പുറത്തെടുത്ത് സാധാരണ വെള്ളത്തിൽ കുറച്ച് സമയം മുക്കി വയ്ക്കുക. അതിനുശേഷം ഒരു കട്ടി ഉപയോഗിച്ച് കൊണ്ട് എളുപ്പത്തിൽ ചിരട്ടയിൽ നിന്നും തേങ്ങ വേർപെടിച്ച് എടുക്കാവുന്നതാണ്.
അതിനുശേഷം ലഭിച്ച തേങ്ങാക്കൊത്ത് കത്തി ഉപയോഗിച്ച് കൊണ്ട് ചെറിയ കഷണങ്ങളാക്കി മുറിക്കുക. ശേഷം ഇവയെല്ലാം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി പൊടിച്ചെടുക്കുക. വെള്ളം ചേർക്കേണ്ടതില്ല. അതിനുശേഷം ഒരു പ്ലാസ്റ്റിക് പാത്രത്തിൽ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചു വയ്ക്കുക. അതോടൊപ്പം ചിരകിയെടുത്ത തേങ്ങ പ്ലാസ്റ്റിക് പാത്രത്തിൽ കുറച്ച് അധികനാൾ സൂക്ഷിച്ചു വയ്ക്കുന്നതിന് തേങ്ങ ചിരകിയതിന്റെ കൂടെ കുറച്ച് ഉപ്പ് ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക.
എങ്ങനെ ചേട്ടാ കുറെ നാളത്തേക്ക് തേങ്ങ കേടുവരാതെ സൂക്ഷിക്കാം. അതുപോലെ തന്നെ വീട്ടിൽ ബിസ്ക്കറ്റ് വാങ്ങുമ്പോൾ രണ്ടുദിവസം കഴിഞ്ഞാൽ അത് തണുത്ത് പോകാറാണ് പതിവ്. ഇനി ബിസ്ക്കറ്റ് തണുത്ത് പോകാതിരിക്കാൻ ബിസ്ക്കറ്റ് ഇട്ടു വയ്ക്കുന്ന പാത്രത്തിൽ കുറച്ച് അരി ഇട്ടു കൊടുക്കുക. ഇങ്ങനെ ചെയ്താൽ ബിസ്ക്കറ്റ് അതുപോലെ തന്നെ ഫ്രഷ് ആയിരിക്കും.
അടുത്തതായി പത്തിരി ഉണ്ടാക്കുമ്പോൾ എളുപ്പത്തിൽ പരത്തി കെട്ടുന്നതിന് ഒരു എളുപ്പ മാർഗം ഉണ്ട്. പത്തിരിയുടെ മാവിൽ നിന്ന് ഉരുളകൾ ഉരുട്ടിയെടുക്കുക. ശേഷം ഒരു പ്ലാസ്റ്റിക് കവർ രണ്ടായി മുറിച്ച് അതിന്റെ ഉള്ളിൽ എല്ലാം തന്നെ വെളിച്ചെണ്ണ തേച്ചുകൊടുക്കുക. ശേഷം ഇതിനകത്തു മാവു വെച്ച് അതിനു മുകളിൽ ഒരു പ്ലാസ്റ്റിക് കവർ വെച്ച് ഒരു പാത്രം കൊണ്ട് അമർത്തി കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ കൃത്യമായ വട്ടത്തിൽ പത്തിരി തയ്യാറാക്കി എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.