മലയാളികൾക്ക് ഏറ്റവും ഇഷ്ടമുള്ള മോരുകറി ഇനി ഇതുപോലെ തയ്യാറാക്കാം. ഇത് ഉണ്ടാക്കാൻ വളരെയധികം എളുപ്പമാണ്. എങ്ങനെയാണ് തനി നാടൻ മോരുകറി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി ഒരു ടീസ്പൂൺ വെളുത്തുള്ളി, 5 പച്ചമുളക് ചെറുതായി അരിഞ്ഞത്, ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് നല്ലതുപോലെ വഴറ്റി എടുക്കുക.
അതിനെക്കാവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർക്കുക. സവാളയും എല്ലാം നന്നായി വാടി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾ പൊടി ചേർക്കുക. ശേഷം മഞ്ഞപ്പൊടി നല്ലതുപോലെ മൂപ്പിച്ചെടുക്കുക. മഞ്ഞൾപ്പൊടി മൂത്തു വരുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ ഉലുവ പൊടി ചേർത്ത് കൊടുക്കുക ശേഷം വീണ്ടും നന്നായി ഇളക്കി കൊടുക്കുക.
അതിനുശേഷം മുറിച്ചു വച്ചിരിക്കുന്ന കുമ്പളങ്ങ ചേർത്ത് കൊടുത്ത് നല്ലതുപോലെ മസാലയിൽ വഴറ്റിയെടുക്കുക. ശേഷം അടച്ചുവെച്ച് വേവിക്കുക. കുമ്പളങ്ങി നന്നായാൽ വെന്തു വരുമ്പോൾ മോര് കറിയിലേക്ക് ആവശ്യമായ തൈര് ചേർത്ത് കൊടുക്കുക. ശേഷം ഒന്നിളക്കി യോജിപ്പിച്ച് ഈ ഓഫ് ചെയ്യുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .
എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ കടുക് ഇട്ടു കൊടുക്കുക. ശേഷം രണ്ടു വറ്റൽ മുളക് ആവശ്യത്തിന് കറിവേപ്പില ഒരു പകുതി സവാള ചെറുതായി അരിഞ്ഞത് ചേർത്തുകൊടുത്ത നല്ലതുപോലെ വറവ് തയ്യാറാക്കുക. അതിനുശേഷം കറിയിലേക്ക് ഒഴിച്ചുകൊടുക്കുക. നല്ല ചൂട് ചോറിന്റെ കൂടെ രുചികരമായി വിളമ്പാം. എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.