തുരുമ്പ് പിടിച്ച ചട്ടിയിൽ നിന്ന് നോൺസ്റ്റിക് പാൻ ഉണ്ടാക്കുന്ന സൂത്രം ഇതാ കണ്ടു നോക്കൂ. | Easy Kitchen Tips

തുരുമ്പ് പിടിച്ച ചട്ടിയിൽ നിന്ന് ഒരു നോൺസ്റ്റിക് പാൻ തയ്യാറാക്കി എടുക്കാം. ഇനിയാരും തുരുമ്പ് പിടിച്ച പാൻ കളയാതിരിക്കുക. എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ താൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി ചൂടാക്കാൻ വയ്ക്കുക. ചൂടായി വരുമ്പോൾ അതിലേക്ക് കുറച്ചു ഉപ്പ് വിതറി കൊടുക്കുക. ശേഷം ഒരു സ്പൂണിലോ അല്ലെങ്കിൽ കത്തിയിലോ ഒരു പകുതി നാരങ്ങ കുത്തി ഉപ്പ് ചേർത്ത് നല്ലതുപോലെ ഉരച്ചു കൊടുക്കുക.

ഉപ്പിന്റെ നിറമെല്ലാം മാറി വരുന്നതുവരെ നന്നായി ഉറച്ചു കൊടുക്കുക. അതിനുശേഷം ഞാൻ വീണ്ടും കഴുകിയെടുക്കുക . അടുത്തതായി ചെയ്യേണ്ടത് പാൻ വീണ്ടും ചൂടാക്കി അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. മുട്ട പൊട്ടിച്ചതിനുശേഷം പാനിന്റെ എല്ലാ ഭാഗത്തേക്കും ഒരു തവി കൊണ്ട് എത്തിക്കുക. ശേഷം മുട്ട നല്ലതുപോലെ വേവിച്ചു ചിക്കി എടുക്കുക. അതിനുശേഷം വീണ്ടും കഴുകിയെടുക്കുക. അതിനുശേഷം പാൻ വീണ്ടും ചൂടാക്കാൻ വയ്ക്കുക.

അതിലേക്ക് ഒരു പകുതി സവാളയിൽ കുറച്ച് നല്ലെണ്ണ തേച്ച് പാനിന്റെ എല്ലാ ഭാഗത്തേക്കും തേച്ചുകൊടുക്കുക. അതിനുശേഷം ഈ പാൻ ഉപയോഗിക്കാവുന്നതാണ്. ദോശ ഉണ്ടാക്കുകയാണെങ്കിൽ ഒട്ടും തന്നെ ദോശ ഒട്ടിപ്പിടിക്കാതെ ഉണ്ടാക്കാൻ സാധിക്കും. അതുപോലെതന്നെയും മീൻ വറുക്കാനും ഉപയോഗിക്കാവുന്നതാണ്. ഇനി ആരും തന്നെ ഇതുപോലെ ഇരുമ്പ് പാത്രങ്ങൾ കളയാതെ ഈ രീതിയിൽ പാത്രങ്ങൾ ആക്കി തയ്യാറാക്കി എടുക്കുക.

അതുപോലെ തന്നെ പാത്രങ്ങളുടെ അടിവശം കാണുന്ന കരിഞ്ഞു പിടിച്ച പാടുകൾ പെട്ടെന്ന് വൃത്തിയാക്കി കിട്ടാൻ പരിചയപ്പെടാം. അതിനായി ഒരു പകുതി നാരങ്ങയിലേക്ക് കുറച്ച് ഉപ്പും അതുപോലെ പേസ്റ്റും എടുക്കുക. ശേഷം വൃത്തിയാക്കേണ്ട കരിഞ്ഞു പിടിച്ച ഭാഗത്ത് നല്ലതുപോലെ തേച്ചു കൊടുക്കുക. അഴുക്കെല്ലാം പോയി വരുമ്പോൾ ഒരു സ്ക്രബർ ഉപയോഗിച്ചുകൊണ്ട് ഉരച്ച് വൃത്തിയാക്കി എടുക്കുക. ഇനിയും ടിപ്പുകൾക്കായി വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *