Easy Way To Cleaning Tips: ഇന്നത്തെ കാലത്ത് എല്ലാ വീട്ടമ്മമാരും കൂടുതലായും ഉപയോഗിക്കുന്ന പാത്രങ്ങൾ നോൺസ്റ്റിക് പാത്രങ്ങൾ ആയിരിക്കും. ഇത്തരത്തിലുള്ള പാത്രങ്ങൾ നിരന്തരമായി ഉപയോഗിക്കുന്നത് മൂലം പാത്രത്തിന്റെ അടിവശത്ത് കറുത്ത പാടുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ പാടുകൾ എല്ലാം ഇല്ലാതാക്കി പാത്രം പുതിയത് പോലെ ആക്കുന്നതിന് വളരെയധികം എളുപ്പമാണ്.
അതിനായി എന്ത് ചെയ്യണം എന്ന് നോക്കാം. അതിനായി ആദ്യം തന്നെ പാത്രത്തിന്റെ അടിയിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക. അതിനുശേഷം ഒരു ചെറുനാരങ്ങയുടെ പകുതിയെടുത്ത് പിഴിഞ്ഞൊഴിക്കുക. ശേഷം ഒരു 10 മിനിറ്റ് അതുപോലെ തന്നെ വയ്ക്കുക. അതിനുശേഷം ഒരു സ്ക്രബർ ഉപയോഗിച്ചുകൊണ്ട് ഉരച്ചു കൊടുക്കുക.
ചെറുതായി കുറച്ചു കൊടുക്കുമ്പോൾ തന്നെ കാണാം വളരെ എളുപ്പത്തിൽ തന്നെ അഴുക്കുകൾ വൃത്തിയായി വരുന്നത്. എല്ലാ അഴുക്കുകളും പോയതിനു ശേഷം സാധാരണ സോപ്പ് ഉപയോഗിച്ച് കൊണ്ട് വീണ്ടും ഉരച്ചു വൃത്തിയാക്കുക. നോൺസ്റ്റിക് പാത്രത്തിന്റെ അടിയിൽ മാത്രമല്ല. പത്രത്തിന്റെ ഏതുവശത്തുമുള്ള അഴുക്കുപിടിച്ച ഭാഗങ്ങളും വൃത്തിയാക്കാൻ സോഡാ പൊടിയും ചെറുനാരങ്ങയും മാത്രം മതി.
ഇത് നോൺസ്റ്റിക് പാത്രങ്ങൾ മാത്രമല്ല. സ്റ്റീൽ പാത്രങ്ങളുടെ അടിയിൽ ഉണ്ടാകുന്ന കറകൾ വൃത്തിയാക്കുന്നതിനും ഉപയോഗിക്കാവുന്നതാണ്. പാത്രത്തിന്റെ ഉള്ളിൽ ഉണ്ടാകുന്ന കറ പിടിച്ച പാടുകൾ ഇല്ലാതാക്കുന്നതിനും ഇതുതന്നെ ഉപയോഗിക്കാം. വളരെ എളുപ്പത്തിൽ തന്നെ വൃത്തിയായി കിട്ടും. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.