Onion Gravy Side Dish for Rice : വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാൻ പറ്റുന്ന ചുവന്നുള്ളി കറിയുടെ റെസിപ്പി നോക്കാം. ഇത് ഉണ്ടാക്കിയെടുക്കുന്നതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക ശേഷം ചെറുതായി ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ കുരുമുളകുപൊടിയും .
അര ടീസ്പൂൺ ജീരകം കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും കാൽ കപ്പ് കടലയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. എല്ലാം പുറത്തുവന്നു കഴിയുമ്പോൾ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക കുറച്ചു വെള്ളം കൂടി ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .
ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക .ശേഷം മൂന്നു പച്ചമുളക് ചേർത്തു കൊടുക്കുക. അതുപോലെ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കുറച്ച് കറിവേപ്പിലയും ചേർത്തു കൊടുക്കുക. എല്ലാം വഴന്നു വരുമ്പോൾ 20 ചുവന്നുള്ളി ചേർത്തു കൊടുക്കുക.
അതോടൊപ്പം എരിവിന് ആവശ്യമായ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടിയും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. മുടിയുടെ പച്ചമണം മാറി വരുമ്പോൾ മൂന്ന് ടീസ്പൂൺ പുളിവെള്ളം ചേർത്ത് കൊടുക്കുക. അരച്ചു വച്ചിരിക്കുന്ന അരപ്പും ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് അടച്ചുവെച്ച് വേവിക്കുക. ഉള്ളി നല്ലതുപോലെ പാകമായി എണ്ണ എല്ലാം തെളിഞ്ഞ് കറി കുറുകി വരുമ്പോൾ മല്ലിയിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് പകർത്താം.