സോയാബീൻ ഉപയോഗിച്ച് വളരെ രുചികരമായ ഒരു റോസ്റ്റ് തയ്യാറാക്കാം. ഇറച്ചി കഴിക്കാൻ താല്പര്യമില്ലാത്തവർക്ക് സോയാബീൻ ഉപയോഗിച്ച് ബീഫ് റോസ്റ്റിന്റെ അതേ രുചിയിൽ സോയാ റോസ്റ്റ് തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ആവശ്യത്തിന് സോയാബീൻ എടുത്ത് ചൂടുവെള്ളത്തിൽ ഇട്ടു വയ്ക്കുക. ഒരു അഞ്ചുമിനിറ്റിനു ശേഷം നന്നായി പിഴിഞ്ഞ് കളഞ്ഞ് മൂന്നോ നാലോ പ്രാവശ്യം നന്നായി കഴുകിയെടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
എണ്ണ നന്നായി ചൂടായി വരുമ്പോൾ ഒരു വലിയ കഷണം ഇഞ്ചി, അഞ്ചു വലിയ വെളുത്തുള്ളി, 5 പച്ചമുളക് എന്നിവ നന്നായി ചതച്ചെടുത്ത് ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ മൂപ്പിച്ചെടുക്കുക. അതിനുശേഷം രണ്ടു വലിയ സവാള ചെറുതായി അരിഞ്ഞു ചേർത്തുകൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റി എടുക്കുക.
നന്നായി വഴന്നു വന്നതിനു ശേഷം അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒന്നര ടീസ്പൂൺ മല്ലിപ്പൊടി, എരുവിന് ആവശ്യമായ മുളകുപൊടി, അര ടീസ്പൂൺ കുരുമുളകുപൊടി മുക്കാൽ ടീസ്പൂൺ ഗരം മസാല പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ നന്നായി ഇളക്കി കൊടുക്കുക. അതിനുശേഷം ഒരു തക്കാളി ചെറുതായി അതിനെ ചേർത്ത് കൊടുക്കുക. തക്കാളി നല്ലതുപോലെ ഇളക്കി വാട്ടിയെടുക്കുക. അതിനുശേഷം എടുത്തു വച്ചിരിക്കുന്ന സോയാബീൻ ചേർത്തുകൊടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
മസാല എല്ലാം സോയാബീനിൽ നന്നായി ചേർന്ന് വരണം. ശേഷം സോയാബീന്റെ അതേ അളവിൽ വെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക. അതിനുശേഷം വെള്ളമെല്ലാം വറ്റി നന്നായി ഡ്രൈ ആയി വരുന്നത് വരെ വേവിച്ചെടുക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കുക. നല്ലതുപോലെ ഡ്രൈ ആയി വന്നതിനുശേഷം അര ടീസ്പൂൺ പെരുംജീരകം പൊടി ചേർത്ത് ഇളക്കി ഇറക്കി വയ്ക്കുക. രുചിയോടെ വിളമ്പാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.