പുതിയ സന്തോഷ വാർത്ത പങ്കുവെച്ച് സിദ്ധാർഥ് ശിവ..ആശംസകളുമായ് പ്രേക്ഷകർ.!!

മലയാളികൾക്ക് ഒരുപാട് സുപരിചിതനായ നടനാണ് സിദ്ധാർത്ഥ ശിവ. നടൻ എന്നതിനൊപ്പം തന്നെ നല്ലൊരു സംവിധായകനും കൂടിയാണ് താരം. തിരക്കഥ, കലണ്ടർ, സാഗർ ഏലിയാസ് ജാക്കി തുടങ്ങി നിരവധി സിനിമകളിൽ ചെറുതും വലുതുമായ സിനിമകൾ ചെയ്ത് മലയാളികളുടെ പ്രിയങ്കരനായി മാറിയതാണ് സിദ്ധാർത്ഥ ശിവ. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഈ താരം പങ്കു വയ്ക്കുന്ന ഏതൊരു വാർത്തയും ആരാധകർ നിമിഷങ്ങൾക്കുള്ളിൽ ഏറ്റെടുക്കാറുണ്ട്.

അത്തരത്തിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ നിൽക്കുന്നതാണ് സിദ്ധാർത്ഥ് ശിവയുടെ പുതിയ വിശേഷങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 27 മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് മലയാളത്തിൽ നിന്നും സിദ്ധാർത്ഥ ശിവ സംവിധാനം ചെയ്ത ആണ് എന്ന ചലച്ചിത്രം മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ തെരഞ്ഞെടുത്ത സന്തോഷ വാർത്തയാണ് സിദ്ധാർത്ഥ ശിവ ആരാധകർക്കായി പങ്കുവെക്കുന്നത്. ‘എന്നിവർ’ എന്ന സിനിമയ്ക്ക് ശേഷം ‘ആണ്’ എന്ന ചെറിയ സിനിമയാണ് ചെയ്തിരുന്നത്.

ഈ സിനിമയ്ക്ക് പത്മരാജൻ പുരസ്കാരത്തിന് ശേഷം അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മത്സരത്തിൽ മലയാളം സിനിമ ടുഡേ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപെടുകയായിരുന്നു. ‘ആണ്’ എന്ന സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് സജിത മഠത്തിൽ ആയിരുന്നു. കൂടാതെ നമിത പ്രമോദ് ആണ് ആട്ടുചിറക്കൽ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാകേഷ് ആണ് ഈ സിനിമ നിർമ്മിക്കുന്നത്.

നമിത പ്രമോദ്, സജിത മഠത്തിൽ, സിദ്ധാർത്ഥ ശിവ എന്നിവർ ഒന്നിച്ച് ‘ആണ്’ എന്ന സിനിമയ്ക്ക് ലഭിച്ച അംഗീകാരത്തിന്റെ സന്തോഷ നിമിഷങ്ങൾ പങ്കുവെക്കുന്നത്. ഇവർ ഒന്നിച്ച് കേക്ക് മുറിക്കുന്ന ചിത്രങ്ങളാണ് നമിത തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കുന്നത്. ചിത്രങ്ങൾ പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിൽ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. നിരവധി പേരാണ് ഈ സിനിമയ്ക്കും ഈ സിനിമയിൽ അഭിനയിച്ച താരങ്ങൾക്കും ഒപ്പം തന്നെ സംവിധായകനായ സിദ്ധാർത്ഥ ശിവനും ആശംസകളും അഭിനന്ദനങ്ങളും ആയി രംഗത്തെത്തുന്നത്.

 

View this post on Instagram

 

A post shared by NAMITHA PRAMOD (@nami_tha_)

Leave a Reply

Your email address will not be published. Required fields are marked *