ശരീരം കാണിച്ചു തരുന്ന ഈ സൂചനകൾ നിസാരമല്ല, മരണം പോലും സംഭവിക്കാം…

ശരീരത്തിലെ ഓരോ അവയവങ്ങൾക്കും അതിന്റേതായ ഉള്ള ധർമ്മം ഉണ്ട്. നിരവധി സങ്കീർത്തന പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ഒരു ആന്തരിക അവയവമാണ് കരൾ അഥവാ ലിവർ. ആമാശയത്തിന്റെ മുകളിൽ വലതുഭാഗ ആയിട്ടാണ് കരൾ സ്ഥിതി ചെയ്യുന്നത്. ദഹന പ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം ഉല്പാദിപ്പിക്കുന്നത് കരളിലാണ്. മാലിന്യങ്ങളെയും മറ്റ് ആവശ്യമില്ലാത്ത വസ്തുക്കളെയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുവാൻ ഇത് വളരെ സഹായിക്കുന്നു.

കരളിനെ ബാധിക്കുന്ന രോഗങ്ങൾ അതിൻറെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കുന്നു. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ. കരളിൻറെ പ്രവർത്തനങ്ങൾക്ക് തകരാറുകൾ സംഭവിച്ചാൽ അത് മറ്റ് അവയവങ്ങളെയും ശരീരത്തിന്റെ ആരോഗ്യത്തെയും ബാധിക്കാം. മദ്യപിക്കുന്നവരിൽ മാത്രം കണ്ടുവന്നിരുന്ന ഈ ആരോഗ്യ പ്രശ്നം ഇന്ന് മദ്യപിക്കാത്തവരിലും കുട്ടികളിൽ പോലും കണ്ടുവരുന്നു.

അതിൻറെ പ്രധാനകാരണം ജീവിതശൈലിയിൽ വന്ന തെറ്റായ മാറ്റങ്ങളാണ്. അനാരോഗ്യകരമായ ഭക്ഷണ രീതിയും വ്യായാമ കുറവും ഫാറ്റി ലിവർ എന്ന രോഗത്തെ വ്യാപകമാക്കുന്നു. മോശം ഭക്ഷണക്രമം, അമിതഭാരം എന്നിവ മൂലം ഉണ്ടാകുന്ന അമിതമായ കൊഴുപ്പ് കരളിൽ അടിഞ്ഞുകൂടി അത് കരളിൻറെ പ്രവർത്തനത്തെ തകരാറിലാക്കും. ഈ രോഗത്തിൻറെ അവസാനഘട്ടമാണ് ലിവർ സിറോസിസ് ഇത് സംഭവിക്കുന്നത് വർഷങ്ങളോളം കരൾ തകരാറിലായതിന് ശേഷമാണ്.

കരൾ കൃത്യമായി പ്രവർത്തിക്കാതെ വരുമ്പോൾ ശരീരത്തിൽ ചില ലക്ഷണങ്ങൾ കാണപ്പെടുന്നു. കാലുകളിൽ ഉണ്ടാകുന്ന വീക്കം കരൾ രോഗത്തിൻറെ സൂചനയാണ്. കണങ്കാലിൽ നിന്ന് വീക്കം പാദങ്ങളിലേക്ക് പടരാനുള്ള സാധ്യത കൂടുതലാണ്. വയർ എപ്പോഴും വിയർക്കുന്നത് അപകടകരമായ ലക്ഷണമാണ്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നിസാരമായി തള്ളിക്കളയരുത്. തുടക്കത്തിൽ തന്നെ കരൾ രോഗങ്ങൾ ശ്രദ്ധിക്കാൻ സാധിച്ചാൽ ഒരു പരിധിവരെ സങ്കീർണതകൾ ഒഴിവാക്കാനാവും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.