പേരയിലയുടെ ഞെട്ടിക്കുന്ന ഗുണങ്ങൾ.. ഇത് ആരും അറിയാതെ പോകരുത്..

നമുക്ക് സുലഭമായി ലഭ്യമാകുന്ന ഒന്നാണ് പേരയ്ക്ക. പോഷക ഗുണങ്ങളുടെ കാര്യത്തിൽ മറ്റ് പഴങ്ങളെകാൾ ഏറെ മുന്നിലാണ് ഇത്. എന്നാൽ പഴത്തിനേക്കാൾ ഗുണം പേരയിലയ്ക്കുണ്ട്. നിരവധി ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ പേരയില ചായയിലോ വെള്ളത്തിലോ ഇട്ട് കുടിക്കുന്നത് വളരെ നല്ലതാണ്.

പേരയിലയുടെ ആൻറി ഓക്സിഡൻറ് ഗുണങ്ങൾ ചർമസംരക്ഷണത്തിനു വളരെ ഉത്തമം തന്നെ. ഇവ ചർമ്മത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കാനും ചുളിവുകൾ മാറ്റാനും മുഖക്കുരു തടയാനും വളരെയധികം സഹായിക്കുന്നു. ചർമ്മത്തിന് മാത്രമല്ല മുടിക്കും ഈ ഇലകൾ വളരെ നല്ലതാണ്. വിറ്റാമിൻ ബി യുടെ കലവറ ആയിട്ടാണ് പേരയില അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇല നന്നായി കഴുകി അരച്ച് .

തലയിൽ തേച്ചുപിടിപ്പിക്കാവുന്നതാണ്. ഇത് താരൻ അകറ്റാനും മുടി വളരാനും വളരെയധികം സഹായിക്കും. പ്രമേഹം നിയന്ത്രിക്കാൻ പേരയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെ ഗുണം ചെയ്യും. പല്ലുവേദന, വായനാറ്റം, മോണ രോഗങ്ങൾ എന്നിവ അകറ്റാൻ പേരയുടെ ഇല വായിലിട്ട് ചവച്ചാൽ മതിയാവും. വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നത് .

കൊണ്ട് ഇത് ഹൃദയത്തിൻറെ ആരോഗ്യത്തിനും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ A കാഴ്ച ശക്തിക്ക് വളരെ ഗുണം ചെയ്യും. ചുമയും കഫക്കെട്ടും മാറുന്നതിന് പേരയില ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിച്ചാൽ മതിയാവും. ഒട്ടനവധി ഗുണങ്ങളുള്ള ഈ ഇലയും പഴവും ഭക്ഷണത്തിൻറെ ഭാഗമാക്കി മാറ്റുക. പേരയിലയുടെ കൂടുതൽ ഗുണങ്ങളും ഉപയോഗങ്ങളും അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *