September 1 Is a Precious Day In Life : മലയാളികൾ ഒരുപാട് ഇഷ്ടപ്പെടുന്ന നായികമാരിൽ ഒരാളായ നവ്യ നായരുടെ ചിത്രങ്ങളും കുറിപ്പുകളും ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമായി കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രത്തിന്റെ താഴെയുള്ള കുറിപ്പ് ഇങ്ങനെയാണ് ‘ സെപ്റ്റംബർ 1 എന്റെ ജീവിതത്തിലെ മൂന്നു പ്രധാന വ്യക്തികളുടെ പിറന്നാൾ.
ആദ്യത്തേത് അമ്മ. അമ്മ എന്റെ എല്ലാമാണ്; യാത്രകൾ ചെയ്യാനും അമ്പലങ്ങളിലേക്ക് പോകാനും ഒരുമിച്ച് ഭക്ഷണങ്ങൾ കഴിക്കാനും തുടങ്ങി എന്റെ എല്ലാ കാര്യങ്ങൾക്കും ഒപ്പം ഉണ്ടാകുന്ന ആൾ. അടുത്ത പിറന്നാൾ ബോയ് കണ്ണൻ. വെള്ളത്തേക്കാൾ കട്ടിയുള്ളതാണ് രക്തം. കളിയാക്കിയാലും നീയെന്റെ എല്ലാമെല്ലാമാണ് അങ്ങനെ തുടങ്ങുന്നത് ആയിരുന്നു അനിയൻ രാഹുലിനെ കുറിച്ചുള്ള അടുത്ത കുറിപ്പ്.
അവസാനമായി തന്റെ ബെസ്റ്റ് ഫ്രണ്ട് കവിതയുടെ പിറന്നാൾ ആണ്. ജീവിത കാലം മുഴുവനും നീ എന്റെ പ്രിയ കൂട്ടുകാരിയാണ്. നമ്മ്ൾ നേരിട്ട് കണ്ടാലും ഇല്ലെങ്കിലും നീ എന്നും എന്റെ പ്രിയ സുഹൃത്ത് ആയിരിക്കും എന്നും കുറിച്ചു. ഒപ്പം ഇവർ മൂന്നുപേർക്കും പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. വിവാഹത്തിനുശേഷം സിനിമാ മേഖലയിൽ നിന്നും അകന്നുനിന്ന താരം ‘ഒരുത്തി’ എന്ന സിനിമയിലൂടെ വീണ്ടും അതിഗംഭീരമായ തിരിച്ചുവരവാണ് നടത്തിയത്.
ജനങ്ങളുടെ പ്രിയ നടിയായ താരത്തിന്റെ സിനിമകൾ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. നല്ല വേഷങ്ങൾ കിട്ടിയാൽ ഇനിയും സിനിമയിലേക്ക് തുടർന്ന് വരുമെന്നും താരം പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ചിത്രങ്ങൾക്കും അതിനോടൊപ്പമുള്ള കുറിപ്പിനും നിരവധി പേരാണ് ലൈക്കും ആയി കടന്നുവന്നത്. അമ്മയ്ക്കും അനിയനും ഒപ്പം താരത്തിന്റെ ബെസ്റ്റ് ഫ്രണ്ടിനും ആരാധകർ പിറന്നാൾ ആശംസകളും നേർന്നു.