ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് ജനനവും മരണവും. ഒരിക്കൽ ജനിച്ചാൽ മരിച്ചാൽ മതിയാവൂ. ഈ മനുഷ്യജന്മത്തിൽ നിന്നും മുക്തി നേടുവാൻ സാധിച്ചില്ലെങ്കിൽ ഇനിയൊരു ജന്മം ലഭിക്കുമോ എന്ന് തന്നെ ആർക്കും പറയുവാൻ സാധിക്കുകയില്ല. ഓരോരുത്തരും ചെയ്യേണ്ട അനിവാര്യ കാര്യം ഈ മനുഷ്യജന്മത്തിൽ നല്ല പ്രവർത്തികൾ ചെയ്തു മോക്ഷം നേടുക എന്നതാണ്. മരണത്തെക്കുറിച്ച് ഒട്ടുമിക്ക ആളുകൾക്കും ഭയമാണ്.
അതുകൊണ്ടുതന്നെ അടുത്തൊന്നും മരിക്കരുത് എന്ന ആഗ്രഹം എല്ലാവരിലും ഉണ്ടാകുന്നു. ഒരിക്കൽ പാർവതി ദേവി പരമശിവനോട് ചോദിക്കുകയുണ്ടായി ഒരു വ്യക്തി മരിക്കുന്നതിനു മുൻപ് ഇങ്ങിനെ മനസ്സിലാക്കാം എന്നത്. മരണം എന്നത് പെട്ടെന്നുള്ള ഒരു കാര്യമല്ല ഒരു വ്യക്തി മരിക്കുന്നതിന് മാസങ്ങൾ മുൻപ് തന്നെ ചില ലക്ഷണങ്ങൾ പ്രകടമാകും എന്ന്. ശിവപുരാണത്തിലൂടെ ശിവഭഗവാൻ പറഞ്ഞ.
മരിക്കുന്നതിനു മുൻപുള്ള 12 ലക്ഷണങ്ങളെ കുറിച്ചാണ് ഈ വീഡിയോയിലൂടെ വിശദമായി പറയുന്നത്. മരിക്കുന്നതിന് ആറുമാസം മുമ്പ് തന്നെ വ്യക്തികൾക്ക് ചില ദഹനസംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെടുന്നു. നാഡീ വ്യവസ്ഥ തളരുന്നതായി തോന്നുന്നു അമിതമായ ക്ഷീണവും അനുഭവപ്പെടാം. ഒരു വ്യക്തി മരിക്കുന്നതിന് മാസങ്ങൾ മുൻപ് തുടങ്ങി അവരുടെ മരിച്ചുപോയ പിതൃകളെ സ്വപ്നത്തിൽ കണ്ടു തുടങ്ങും.
മരിച്ചവരെ കൂടുതലായി സ്വപ്നത്തിൽ കാണുന്നത് മരണം അടുക്കുന്നതിന്റെ സൂചനയായി ശിവപുരാണത്തിൽ വ്യക്തമായി പറയുന്നു. ശരീരത്തിൽ ചുവന്ന നിറത്തിലുള്ള പാടുകൾ വരുന്നതും ഇതിൻറെ ലക്ഷണമാണ്. പ്രത്യേകിച്ചും വയ്യാതെ കിടക്കുന്നവരാണെങ്കിൽ ഈ ലക്ഷണം കാണുന്നത് മരണത്തിൻറെ സൂചനയാണ്. കൂടാതെ അവരുടെ പ്രതിബിംബം വെള്ളത്തിലും ജലത്തിലും എണ്ണയിലും കാണാൻ സാധിക്കാത്തതും മരണമടുത്തതിന്റെ സൂചനയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂ.