എത്രയൊക്കെ സ്റ്റീൽ പാത്രങ്ങളിലും അലുമിനിയം പാത്രങ്ങളിലും നമ്മൾ ഭക്ഷണങ്ങൾ ഉണ്ടാക്കിയാലും മൺപാത്രങ്ങളിൽ ഭക്ഷണമുണ്ടാക്കുന്നതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. പണ്ട് കാലം മുതലേ മൺപാത്രങ്ങൾ ആയിരുന്നു കൂടുതലും ഉപയോഗിച്ചുവന്നിരുന്നത് ഇപ്പോഴത്തെ കാലത്താണ് നമ്മൾ മറ്റു പാത്രങ്ങൾ ഉപയോഗിച്ച് തുടങ്ങുന്നത്.
എന്നാൽ മൺപാത്രങ്ങൾ പാചകത്തിനായി ഉപയോഗിക്കുന്നതിനു മുൻപ് നമ്മൾ ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങളുണ്ട് നിർബന്ധമായും അത് മയക്കിയെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇല്ല എന്നാണെങ്കിൽ നമ്മൾ ഭക്ഷണം ഉണ്ടാക്കുമ്പോൾ അതിൽ മണ്ണിന്റെ രുചി വരുന്നതായിരിക്കും. എന്നാൽ മയക്കി എടുത്തതിനുശേഷം ഉണ്ടാക്കിയാലോ. ഇതുപോലെ ഒരു രുചി ഭക്ഷണത്തിന് വേറെ കിട്ടില്ല.
അതിനു വേണ്ടി വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു എളുപ്പമാർഗമാണ് പറയാൻ പോകുന്നത്. നമ്മുടെ വീട്ടിലെ കളയാൻ വച്ചിരിക്കുന്ന ഒന്നാണല്ലോ കഞ്ഞിവെള്ളം. ഇത് മാത്രം മതി മൺചട്ടി മയക്കി എടുക്കാൻ. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് നല്ല ചൂടുള്ള കഞ്ഞിവെള്ളം മൺചട്ടിയിൽ ഒഴിച്ച് ഒരു ദിവസം മുഴുവൻ അടച്ചുവയ്ക്കുക.
പിറ്റേദിവസം അതെടുത്ത് ചട്ടി നല്ലതുപോലെ ചൂടാക്കുക ഒരു 5 മിനിറ്റ് എങ്കിലും നല്ലതുപോലെ ചൂടാക്കി തിളപ്പിക്കേണ്ടതാണ്. കഞ്ഞിവെള്ളം നല്ലതുപോലെ തിളച്ചു വന്നതിനുശേഷം തീ ഓഫ് ചെയ്ത് തണുക്കാനായി മാറ്റിവയ്ക്കുക. അതിനുശേഷം കഞ്ഞിവെള്ളം മുഴുവൻ അതിൽ നിന്നും കളഞ്ഞ പാത്രം നന്നായി കഴുകിയെടുക്കുക. ഇതിനായി നിങ്ങൾക്ക് സോപ്പ് ഉപയോഗിച്ച് കഴുകാവുന്നതാണ്. അതിനുശേഷം മൺചട്ടിയുടെ ഉൾഭാഗത്ത് മുഴുവനായി വെളിച്ചെണ്ണ തേച്ചു കൊടുക്കുക. വെളിച്ചെണ്ണ നല്ലതുപോലെ വറ്റി വന്നതിനുശേഷം നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. Credit : Sheeba’s recipes