സൗഭാഗ്യ വെങ്കിട്ഷ്നെയും അർജുൻ സോമശേഖരനെയും അറിയാത്തവരായി മലയാളികൾക്കിടയിൽ ആരും തന്നെ ഉണ്ടാവുകയില്ല. ഈ താര ദമ്പതികൾ മാത്രമല്ല ഇവരുടെയും മക്കളായ സുധാപ്പുവും മലയാളികളുടെ പ്രിയങ്കരി ആണെന്ന് പറയാം. ജനനം മുതൽ തന്നെ മലയാളികൾക്ക് മുൻപിൽ എത്തുന്ന കൊച്ചു ബേബി ഏവരുടെയും കുട്ടിക്കുറുമ്പിയാണ് എന്ന് പറയാം. അതുകൊണ്ടുതന്നെ ഈ കുടുംബത്തിന്റെ ഏതൊരു വിശേഷവും അറിയാൻ വളരെ ഉത്സാഹത്തോടെയാണ് മലയാളി പ്രേക്ഷകർ കാത്തിരിക്കാറുള്ളത്.
അമ്മയായ താര കല്യാണും സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങിയതോടെ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഈ കുടുംബത്തിന്റെ ഏതൊരു വാർത്തയും മലയാളികൾക്ക് ഇടയിൽ വളരെ വേഗത്തിൽ തന്നെയാണ് എത്തിപ്പെടാറുള്ളത്. അത്തരത്തിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങൾ നിറഞ്ഞുനിൽക്കുന്നതാണ് സുധാപ്പുവിന്റെയും മുതുമുത്തശ്ശിയുടെയും മനോഹരമായ നിമിഷങ്ങൾ.
സുദർശന മോൾക്ക് ഏറെ സന്തോഷത്തോടെ ഈ പാട്ട് പാടി കൊടുക്കുകയും ആക്ഷനുകൾ കാണിക്കുകയും ചെയുന്നത്. മുതുമുത്തശ്ശിയും സുദർശനയും ഒന്നിച്ചുള്ള വീഡിയോ പുറത്തു വന്നപ്പോൾ നിരവധി പേരാണ് കമന്റ്കളുമായി രംഗത്തെത്തുന്നത്. സന്ദർശന മോൾ വളരെയധികം ഭാഗ്യവതി ആണെന്നും, വീഡിയോയിൽ ഇരുവരും വളരെ ക്യൂട്ട് ആയിട്ടുണ്ട് എന്നും, രണ്ട് വാവകൾ ഒന്നിച്ച് കളിക്കുകയാണെന്നും കമന്റുകളിലൂടെ ആരാധകർ പറയുന്നു.
സുദർശന മോളുടെ കുസൃതിയും കുറുമ്പും സംസാരവും ഒക്കെ തന്നെ കേൾക്കാൻ തന്നെയാണ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കാറുള്ളത് എന്ന് പറയാം. അതുകൊണ്ട് തന്നെ പ്രേക്ഷകർക്കായി സുദർശന മോളുടെ ഏതൊരു ചെറിയ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ കൂടി പങ്കുവെക്കുന്നതിൽ ഈ കുടുംബം ഒരു മടിയും കാണിക്കാറില്ല. സൗഭാഗ്യ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വളരെ അമൂല്യമായ ഈ നിമിഷങ്ങൾക്ക് ഒട്ടനേകം പേരാണ് ലൈക്കുകൾ നൽകിക്കൊണ്ടിരിക്കുന്നത്.