ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് സ്കൈ ഡൈവിങ് നടത്തുന്ന ചിത്രങ്ങളുമായി സാനിയ ഇയ്യപ്പൻ.!!

മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത നടിയാണ് സാനിയ ഇയ്യപ്പൻ. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ സിനിമ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച ഒരു നടിയാണ് സാനിയ എന്ന് പറയാം. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെ ആണ് സാനിയ ആദ്യമായി മലയാളികൾക്ക് മുൻപിൽ എത്തുന്നത്. തുടർന്ന് ബാല്യകാലസഖി, അപ്പോത്തിക്കരി എന്നീ സിനിമകളിലൂടെ ബാലതാരമായി അഭിനയ ജീവിതത്തിന് ആരംഭം കുറിക്കുകയായിരുന്നു.

അഭിനയത്തിനെയും ഡാൻസിനെയും ഒരുപോലെ ഇഷ്ടപ്പെടുന്ന സാനിയ വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. ക്വീൻ എന്ന സിനിമയിലൂടെയാണ് സാനിയ നായിക കഥാപാത്രമായി മലയാളികൾക്ക് മുമ്പിൽ എത്തുന്നത്. പിന്നീട് ലൂസിഫർ, പതിനെട്ടാം പടി, കൃഷ്ണൻകുട്ടി പണി തുടങ്ങി എന്നീ സിനിമകളിലും ഭാഗമാകാൻ താരത്തിന് സാധിച്ചു. സോഷ്യൽ മീഡിയയിൽ എല്ലാം വളരെയധികം സജീവമാണ് സാനിയ. തന്റെ ജീവിതത്തിൽ ഏതൊരു സന്തോഷ വാർത്തയും സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതാണ് സാനിയയുടെ പുത്തൻ ചിത്രങ്ങൾ. ദുബായിൽ വെച്ച് സ്കൈ ഡൈവിങ് നടത്തുന്ന വളരെ മനോഹരമായ ദൃശ്യങ്ങളാണ് ഇൻസ്റ്റഗ്രാമിൽ കൂടി താരം പങ്കുവെക്കുന്നത്. വളരെ അപകടം നിറഞ്ഞതും എന്നാൽ ഒരു ഒത്തിരി അഡ്വഞ്ചറസുമായ സ്കൈ ഡൈവിംഗ് സാനിയ നിഷ്പ്രയാസം ചെയ്യുന്നത്. വിമാനത്തിൽ കയറി വളരെ ഉയരത്തിൽ നിന്ന് ചാടുകയും ഒരു പേടിയും കൂടാതെ വളരെ സന്തോഷത്തോടുകൂടി നിൽക്കുന്ന സാനിയയുടെ ചിത്രങ്ങൾ ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റുകയായിരുന്നു.

സാനിയയുടെ ഈ ചിത്രങ്ങൾക്ക് താഴെ ഒട്ടനേകം പേരാണ് കമന്റുകളുമായി എത്തുന്നത്. സാനിയക്ക് ഭയങ്കര ധൈര്യമാണെന്നും, എങ്ങനെയുണ്ടായിരുന്നു എക്സ്പീരിയൻസ് എന്നും കമന്റുകളിലൂടെ ആരാധകർ ചോദിക്കുന്നുണ്ട്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സാറ്റർഡേ നൈറ്റ് എന്ന സിനിമയാണ് സാനിയയുടെ ഏറ്റവും പുതിയതായി പുറത്തിറങ്ങാൻ പോകുന്നത്. ഈ സിനിമയിലുള്ള താരത്തിന്റെ ഗംഭീര പ്രകടനം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

 

View this post on Instagram

 

A post shared by Saniya Iyappan (@_saniya_iyappan_)

Leave a Reply

Your email address will not be published. Required fields are marked *