മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിൽ ഉൾപ്പെടുന്ന ഒരാളാണ് സംവൃത സുനിൽ. വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ തന്റെ അഭിനയ മികവിലൂടെ മലയാളികളുടെ മനം കവരാൻ താരത്തിന് സാധിച്ചു എന്ന് പറയാം. തന്റെ അഭിനയത്തിലൂടെ നിരവധി ആരാധകരെയാണ് സംവൃത സ്വന്തമാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ എല്ലാ വാർത്തകളും പ്രേക്ഷകർക്കിടയിൽ വളരെ വേഗത്തിൽ തന്നെ ഇടം പിടിക്കാറുണ്ട്.
അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത് സംവൃത പങ്കുവെക്കുന്ന വീഡിയോ ആണ്. വിവാഹം കഴിഞ്ഞ് 10 വർഷം തികയുന്നതിന്റെ ആഹ്ലാദത്തിലാണ് സംവൃത. ഇത്രയും വർഷങ്ങൾക്കിടയിലുള്ള താരത്തിന്റെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങൾ ഒന്നിച്ച് ചേർത്തുള്ള വളരെ രസകരമായ വീഡിയോ ആണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യുന്നത്. 2012 ൽ ആയിരുന്നു സംവൃതയുടെ വിവാഹം അഖിൽ ജയരാജനുമായി നടക്കുന്നത്. ആരാധകർക്കിടയിൽ എല്ലാം തന്നെ വളരെയധികം വാർത്തയായ ഒന്നായിരുന്നു ഇരുവരുടെയും വിവാഹം.
വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും അകന്നുനിന്ന സംവൃത ഭർത്താവിനൊപ്പം അമേരിക്കയിൽ താമസം ആവുകയായിരുന്നു. രുദ്ര, അഗസ്ത്യ എന്നിവരാണ് നടി സംവൃതയുടെ മക്കൾ. നടി സംവൃത ഭർത്താവും മക്കളോടും ഒപ്പം സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുകയാണ്. അഭിനയ ജീവിതത്തിൽ നിന്ന് അകന്നു നിൽക്കുബോഴും താരത്തിന്റെ ഏതൊരു വിശേഷം ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്രമാത്രം മലയാളികൾ ഈ താരത്തെ സ്നേഹിക്കുന്നുണ്ട്.
അതുകൊണ്ടു തന്നെ താരത്തിന്റെ ഈ ചിത്രങ്ങൾ അടങ്ങുന്ന വീഡിയോ പുറത്തുവന്നതോടെ ആരാധകർ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കി മാറ്റിയിരുന്നു. ഇന്ദ്രജിത്ത്, റീനു മാത്യൂസ്, ദീപ്തി വിധു പ്രതാപ്, ഭാമ തുടങ്ങി നിരവധി താരങ്ങളാണ് സംവൃതക്ക് ആനിവേഴ്സറി ആശംസകളുമായി എത്തുന്നത്. ഒപ്പം തന്നെ നിരവധി ആരാധകരും താരത്തിന് ആശംസകൾ അറിയിക്കുന്നുണ്ട്. മഞ്ജു വാര്യർ, നവ്യാനായർ തുടങ്ങിയവരൊക്കെയും വീണ്ടും സിനിമ മേഖലയിൽ സജീവമായത് പോലെ സംവൃതയുടെയും ഗംഭീര തിരിച്ചുവരവിനായാണ് മലയാളി പ്രേക്ഷകർ കാത്തിരിക്കുന്നത്.
View this post on Instagram