ഇന്ന് നിരവധി ആളുകളെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് ഉപ്പൂറ്റി വേദന. ഇതിൻറെ പ്രധാന കാരണം പ്ലാന്റാർ ഫേഷ്യയാറ്റിസ് എന്ന അവസ്ഥയാണ്. കുതികാൽ വേദനയുടെ ഏറ്റവും സാധാരണമായ കാരണങ്ങളിൽ ഒന്ന് ഇതാണ്. ഓരോ പാദത്തിന്റെയും അടിയിലൂടെ കടന്നുപോകുന്ന കുതികാൽ അസ്ഥിയെ കാൽവിരലുകളുമായി ബന്ധിപ്പിക്കുന്ന ഒരു ടിഷ്യുവിന്റെ വീക്കമാണ് ഇതിന് കാരണം.
രാവിലെ എണീക്കുമ്പോൾ തുടങ്ങുന്ന വേദന ചലിച്ച് തുടങ്ങുന്നതോടെ സാധാരണ ഗതിയിലേക്ക് കുറയുന്നു എന്നാൽ ദീർഘനേരം നിന്നതിനു ശേഷം അല്ലെങ്കിൽ ഇരുന്നതിനു ശേഷം ഈ വേദന തിരിച്ചെത്തും. കായിക അധ്വാനം ചെയ്യുന്നവരിലും അമിത ഭാരം ഉള്ളവരിലും ആണ് ഇത് കൂടുതലായും കാണുന്നത്. ചിലർക്ക് കുതികാൽ മുതൽ പുറത്തേക്കു നീണ്ടുനിൽക്കുന്ന പാദത്തിന്റെ അടിഭാഗത്ത് കത്തുന്നതായ വേദന അനുഭവപ്പെടാം.
ദീർഘനേരം നിൽക്കുമ്പോഴും നടക്കുമ്പോഴും സാധാരണ കവിഞ്ഞുള്ള കാലിന്റെയും ഒപ്പറ്റിയുടെയും ഉപയോഗം ഈ അവസ്ഥയ്ക്ക് കാരണമാകുന്നു. ഉപ്പൂറ്റിയുടെ കൊഴുപ്പ് പാളികൾക്ക് കനം കുറയുക, സന്ധികളിൽ ഉണ്ടാകുന്ന ആർത്രൈറ്റിസ്, നാഡികൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ, അസ്ഥിയിൽ ഉണ്ടാകുന്ന പൊട്ടൽ തുടങ്ങിയവയെല്ലാം ഉപ്പൂറ്റി വേദനയ്ക്ക് കാരണമാകുന്നു. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇതിൽ നിന്നും ആശ്വാസം നേടാൻ ആകും.
പാദത്തിലെ അഗാധം കുറയ്ക്കുന്ന ശരിയായ പാദരക്ഷകൾ ധരിക്കുക, ലളിതമായ വ്യായാമങ്ങൾ വീട്ടിൽ തന്നെ ചെയ്യുക, ശരീരഭാരം കൂടാതെ ശ്രദ്ധിക്കുക എന്നിങ്ങനെ ചില കാര്യങ്ങളിൽ അല്പം ശ്രദ്ധ നൽകേണ്ടതുണ്ട്. ഉപ്പൂറ്റി വേദന നിത്യജീവിതത്തെ ബാധിക്കുന്നതിന് മുൻപ് തന്നെ ശരിയായ നടപടികൾ സ്വീകരിക്കേണ്ടതാണ്. അതിൽ തന്നെ ചികിത്സിക്കുവാൻ സാധിച്ചാൽ സങ്കീർണ്ണതകൾ ഒഴിവാക്കാൻ ആകും. തുടർന്ന് ഇതിനെക്കുറിച്ച് അറിയുന്നതിന് വീഡിയോ കാണൂ.