ആരെയും ഞെട്ടിക്കും ഉപ്പിന്റെ ഉപയോഗങ്ങൾ, ഒന്ന് ട്രൈ ചെയ്തു നോക്കൂ…

ജീവിതത്തിൽ നമുക്ക് ഒഴിവാക്കാൻ കഴിയാത്ത ഒരു വസ്തുവാണ് ഉപ്പ്. ഭക്ഷണപദാർത്ഥങ്ങളിൽ ഇതു കൂടിയാലും കുറഞ്ഞാലും അതിൻറെ ടേസ്റ്റ് തന്നെ നഷ്ടമാകും. ഉപ്പു ഉപയോഗിക്കാത്ത ഒരു ദിവസം പോലും നമ്മുടെ ജീവിതത്തിൽ ഉണ്ടാവുകയില്ല അത്രയധികം പ്രാധാന്യമുള്ള ഒരു ഘടകമാണ്. എന്നാൽ പാചകത്തിന് മാത്രമല്ല മറ്റു പല ആവശ്യങ്ങൾക്കും ഉപ്പ് ഉപയോഗിക്കാവുന്നതാണ് അതിനെക്കുറിച്ച് മിക്ക ആളുകൾക്കും അറിയില്ല എന്നതാണ് വാസ്തവം.

ഉപ്പിന്റെ അത്ഭുതപ്പെടുത്തും ഉപയോഗങ്ങളാണ് ഈ വീഡിയോയിൽ പറയുന്നത്. ഒരു ഗ്ലാസിൽ അല്പം ഉപ്പ് എടുക്കുക അതിലേക്ക് കുറച്ചു കംഫർട്ട് ഒഴിക്കണം പിന്നെയും അതിലേക്ക് ഉപ്പ് ചേർത്ത് കൊടുക്കുക. അതിനു മുകളിലേക്ക് കുറച്ചുകൂടി കംഫർട്ട് ഒഴിച്ചു കൊടുക്കുക. വീട്ടിലുള്ള നെഗറ്റീവ് ഊർജത്തെ ഇല്ലാതാക്കാനും ദുർഗന്ധം അകറ്റാനും ഏറ്റവും നല്ലൊരു രീതിയാണിത്.

ടോയ്ലറ്റിന്റെ ഭാഗത്തും വീടിൻറെ അകത്തും എല്ലാം ഇങ്ങനെ വയ്ക്കുന്നത് സുഗന്ധം ഉണ്ടാക്കും. ഒരു കഷണം എടുത്ത് അത് ചെറിയ ചെറിയ പീസുകൾ ആയി മുറിച്ചെടുക്കുക. സ്പോഞ്ച് ഇല്ലെങ്കിൽ പഞ്ഞി എടുത്താലും മതിയാകും. കംഫേർട്ടിലേക്ക് ഇവ മുക്കി എടുക്കുക, വീടിൻറെ ഓരോ ഭാഗങ്ങളിലായി ഇത് വച്ച് കൊടുക്കുമ്പോൾ നല്ല സുഗന്ധം അനുഭവപ്പെടും. ഇന്നത്തെ കാലഘട്ടത്തിൽ ദിനംപ്രതി രോഗങ്ങളുടെ എണ്ണം വർദ്ധിച്ചുവരികയാണ്.

അതിനാൽ തന്നെ വീട്ടിലെ എല്ലാ ഘടകങ്ങളും വളരെ വൃത്തിയായും അണുവിമുക്തമായും സൂക്ഷിക്കേണ്ടതുണ്ട്. ഉപ്പും ചൂടുവെള്ളവും കൂടി മിക്സ് ചെയ്ത് അതിലേക്ക് അണുവിമുക്തമാക്കേണ്ട വസ്തുക്കൾ മുക്കിവയ്ക്കുന്നത് ഏറെ ഗുണം ചെയ്യുന്നു. കിച്ചൻ ടവൽ ക്ലീൻ ചെയ്യാനും അണുവിമുക്തമാക്കാനും ഉപ്പു ഉപയോഗിക്കാവുന്നതാണ്. ഉപ്പിന്റെ കൂടുതൽ ഉപയോഗ രീതികൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.