ഉപ്പൂറ്റി വേദന അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ, ഉടൻതന്നെ ഫലം ലഭിക്കും….

ഇന്നത്തെ കാലത്ത് ഒട്ടുമുക്കാൽ വ്യക്തികളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് ഉപ്പൂറ്റി വേദന. ഇതിൻറെ പ്രധാന കാരണം പ്ലാന്റാർ ഫേഷ്യയാറ്റിസ് എന്ന അവസ്ഥയാണ്. കുതികാൽ വേദനയുടെ ഏറ്റവും സാധാരണമായ കാരണങ്ങളിൽ ഒന്ന് ഇതാണ്. ഓരോ പാദത്തിന്റെയും അടിയിലൂടെ കടന്നുപോകുന്ന കുതികാൽ അസ്ഥിയെ കാൽവിരലുകളുമായി ബന്ധിപ്പിക്കുന്ന ഒരു ടിഷ്യുവിന്റെ വീക്കമാണ് ഇതിന് കാരണം.

രാവിലെ എണീക്കുമ്പോൾ തുടങ്ങുന്ന വേദന ചലിച്ച് തുടങ്ങുന്നതോടെ സാധാരണ ഗതിയിലേക്ക് കുറയുന്നു എന്നാൽ ദീർഘനേരം നിന്നതിനു ശേഷം അല്ലെങ്കിൽ ഇരുന്നതിനു ശേഷം ഈ വേദന തിരിച്ചെത്തും. കായിക അധ്വാനം ചെയ്യുന്നവരിലും അമിത ഭാരം ഉള്ളവരിലും ആണ് ഇത് കൂടുതലായും കാണുന്നത്. ചിലർക്ക് കുതികാൽ മുതൽ പുറത്തേക്കു നീണ്ടുനിൽക്കുന്ന പാദത്തിന്റെ അടിഭാഗത്ത് കത്തുന്നതായ വേദന അനുഭവപ്പെടാം.

പുരുഷന്മാരെ കാൾ സ്ത്രീകളിലാണ് ഇതു വരുന്നതിനുള്ള സാധ്യത കൂടുതൽ. ഉപ്പൂറ്റിയിലെ ഈ വേദന അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഉണ്ട് അവ പരിചയപ്പെടാം. അല്പം ബേക്കിംഗ് സോഡ എടുത്ത് അതിൽ വെള്ളം ചേർത്ത് ഉപ്പൂറ്റിയിൽ നന്നായി തേച്ചു കൊടുക്കുക. തുടർച്ചയായി കുറച്ചുദിവസം ഇങ്ങനെ ചെയ്താൽ കുറവുണ്ടാവും. ചെറു ചൂടു വെള്ളത്തിൽ ആപ്പിൾ സിഡർ വിനിഗർ ഒഴിച്ച്.

വേദനയുള്ള കാൽ അതിലേക്ക് ഇറക്കി വയ്ക്കുക അരമണിക്കൂർ എങ്കിലും ഇങ്ങനെ ചെയ്യണം. തുടർച്ചയായി രണ്ടാഴ്ചയെങ്കിലും ഇത് ചെയ്താൽ മാത്രമേ ഫലം ലഭിക്കുകയുള്ളൂ. പകൽ വീടിനകത്ത് നടക്കുമ്പോൾ ചെരുപ്പുകൾ ഉപയോഗിക്കുക രാത്രിയിൽ കിടക്കുന്ന സമയത്ത് സോക്സ് ധരിക്കണം. ഇതും ഉപ്പുറ്റി വേദന കുറയുന്നതിന് സഹായകമാകും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.