മലയാളികൾക്ക് സുപരിചിതയായ നടിയാണ് ആലിസ് ക്രിസ്റ്റി. ടെലിവിഷൻ പരമ്പരകളിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു. മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലിസ് ആദ്യമായി മലയാളികൾക്ക് മുൻപിൽ എത്തുന്നത്. തുടർന്ന് കസ്തൂരിമാൻ സ്ത്രീപദം തുടങ്ങി അനേകം ടെലിവിഷൻ ടെലിവിഷൻ പരമ്പരകളിൽ ഭാഗമാകുവാനും താരത്തിന് സാധിച്ചു. കഴിഞ്ഞവർഷം നവംബറിൽ ആയിരുന്നു താരത്തിന്റെ വിവാഹം നടന്നത്.
പ്രേക്ഷകരുടെ ഇഷ്ട നായിക ആയതുകൊണ്ട് തന്നെ താരത്തിന്റെ വിവാഹവും ചടങ്ങുകളും ആരാധകർ ആഘോഷമാക്കിയിരുന്നു. സമൂഹമാധ്യമങ്ങളിൽ എല്ലാം നിറഞ്ഞുനിന്നതായിരുന്നു താരത്തിന്റെ വിവാഹം. സജിൻനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഇവരുടെയും വിവാഹത്തിനുശേഷമാണ് ആലിസ് സമൂഹമാധ്യമങ്ങളിൽ എല്ലാം വളരെ കൂടുതൽ സജീവമാകുന്നത്. വിവാഹത്തിനുശേഷം ഇരുവരും യൂട്യൂബ് ചാനൽ തുടങ്ങുകയും ഇതിലൂടെ തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുകയും ചെയ്യാറുണ്ട്.
ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത് ഈ ദമ്പതികളുടെ വീഡിയോ ആണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവർ വീഡിയോ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. ബാച്ചിലർ ലൈഫ് ആണോ അതോ കല്യാണം കഴിഞ്ഞുള്ള ലൈഫ് ആണോ നല്ലത് എന്ന ചോദ്യമായിരുന്നു ആലീസ് വീഡിയോയിലൂടെ ചോദിക്കുന്നത്. എന്നാൽ ഒട്ടും സംശയിക്കാതെ പെട്ടെന്ന് തന്നെ ആലീസിനുള്ള മറുപടി നൽകുകയായിരുന്നു. മറുപടി ഇങ്ങനെ കല്യാണത്തിനു മുമ്പ് എനിക്ക് എന്തെങ്കിലും ആഹാരം വേണമെങ്കിൽ എന്റെ അമ്മ എന്റെ കയ്യിൽ കൊണ്ടുവന്നു തരുമായിരുന്നു.
എന്നാൽ ഇപ്പോൾ വേണമെങ്കിൽ എന്റെ പെണ്ണുമ്പിള്ളയുടെ കാലു പിടിക്കണം എന്ന രസകരമായ ഉത്തരമാണ് നൽകിയത്. ഇത് കേട്ടപ്പോൾ എനിക്ക് ഇതിന്റെ വല്ല ആവശ്യം ഉണ്ടായിരുന്നു എന്നും താരം ചോദിക്കുന്നത് വിഡിയോയിൽ കാണാം. ഈ ദമ്പതികൾക്കും ഒപ്പം തന്നെ അവരുടെ വീഡിയോക്കും നിരവധി പേരാണ് ആരാധകരായ ഉള്ളത്. ഇവരുടെ വീഡിയോ പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിൽ ആണ് ആരാധകർ വൈറലാക്കിയത്. കൂടാതെ ധാരാളം ലൈക്കുകളും കമന്റുകളും ലഭിച്ചിരുന്നു.