Sadhya Style Kurukk Kaalan : ഓണസദ്യയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത കാളൻ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ഇത് ഉണ്ടാക്കിയെടുക്കുന്നതിനായി ആദ്യം തന്നെ ആവശ്യമായിട്ടുള്ളത് ഒരു പച്ചക്കായ ഒരു ചെറിയ കഷണം ചേന എന്നിവ കഷണങ്ങളാക്കി അരിഞ്ഞ് വെള്ളത്തിൽ ഇട്ടു വയ്ക്കുക .
അതിനുശേഷം ഒരു മൺപാത്രത്തിലേക്ക് മാറ്റി ആവശ്യത്തിന് വെള്ളം അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഉപ്പ് എന്നിവ ചേർത്ത് വേവിക്കാൻ വയ്ക്കുക. ഈ സമയത്ത് ഒരു മിക്സിയുടെ ജാർ എടുക്കുക 1/2 കപ്പ് തേങ്ങ ചിരകിയത് രണ്ട് പച്ചമുളക് അര ടീസ്പൂൺ ജീരകം അര ടീസ്പൂൺ കുരുമുളകുപൊടി വെള്ളം ചേർത്ത് അരച്ച് മാറ്റി വയ്ക്കുക. ചേനയും കായയും വേന്തതിനു ശേഷം അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് ഇളക്കി യോജിപ്പിക്കുക.
നല്ലതുപോലെ ഡ്രൈ ആക്കി എടുക്കേണ്ടതാണ്. ശേഷം ഒരു കപ്പ് തൈര് ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ചെറുതായി ചൂടായി വരുമ്പോൾ പകർത്തി വയ്ക്കുക. തൈര് ചേർത്താൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് ഉടനെ തന്നെ പകർത്തി വയ്ക്കുക ഒരുപാട് ചൂടാക്കാൻ പാടുള്ളതല്ല.
അതിനുശേഷം മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക ഒരു നുള്ള് ഉലുവ ചേർക്കുക നാല് വറ്റൽമുളക് ചേർക്കുക കുറച്ച് കറിവേപ്പില ചേർക്കുക ഇതെല്ലാം നല്ലതുപോലെ മൂത്തു വരുമ്പോൾ കറിയിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. ഇത്ര മാത്രമേയുള്ളൂ രുചികരമായ ഓണം സ്പെഷ്യൽ കാളൻ റെഡി.