ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് റോബിൻ രാധാകൃഷ്ണൻ. താരത്തിന്റെ ഏതൊരു വാർത്തയും മലയാളികൾക്കിടയിൽ ഏറെ പ്രചാരം ലഭിക്കാറുണ്ട്. നിരവധി മലയാളി പ്രേക്ഷകരാണ് റോബിന്റെ വിശേഷങ്ങൾക്കായി കാത്തിരിക്കാറുള്ളത്. അത്രമാത്രമാണ് താരത്തെ മലയാളികൾ സ്നേഹിക്കുന്നത്. ധാരാളം പേരാണ് ഈ താരത്തിന് ആരാധകരായി ഉള്ളത്. ചരിത്രത്തിൽ ആദ്യമായാണ് റിയാലിറ്റി ഷോ മത്സരാര്ഥിക്ക് എത്രയും ജന പിന്തുണ ലഭിക്കുന്നത്.
ഏവരും താരത്തെ ഇരു കൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. അത്തരത്തിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതാണ് റോബിന്റെ പുതിയ വീഡിയോ. റോബിൻ തന്റെ കുടുംബത്തോടൊപ്പം വെഡിങ് ആനിവേഴ്സറി ആഘോഷമാക്കുന്ന വീഡിയോ ആണ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയുന്നത്. ഹാപ്പി വെഡിങ് ആനിവേഴ്സറി അച്ഛാ അമ്മ എന്ന ക്യാപ്ഷനോട് കൂടിട്ടാണ് വീഡിയോ പങ്കുവെക്കുന്നത്.
വീഡിയോയിൽ റോബിൻ അമ്മയ്ക്കും അച്ഛനും, സഹോദരിയുടെയും സഹോദരിയുടെ ഭർത്താവിന്റെ ഒപ്പം ഒരുപാട് സന്തോഷത്തോടെ സമയം ചിലവഴിക്കുന്ന ദൃശ്യങ്ങളാണ്. ഈ കുടുംബത്തിന്റെ സ്നേഹവും ഒത്തൊരുമയും കാണുമ്പോൾ ഒരുപാട് സന്തോഷത്തിലാണ് മലയാളി പ്രേക്ഷകർ. നിരവധി പേരാണ് റോബിൻ രാധാകൃഷ്ണന്റെ ഈ വീഡിയോയ്ക്ക് താഴെ കമന്റുകൾ ആയി രംഗത്തെത്തുന്നത്. വീഡിയോയിൽ ഒരാളെ മിസ്സിംഗ് ആണെന്നും കൂടാതെ റോബിന്റെ അച്ഛനും അമ്മയ്ക്കും വെഡിങ് ആനിവേഴ്സറി ആശംസകൾ നേരുകയും ചെയുന്നു.
എക്കാലവും ഇതുപോലെ ഹാപ്പി ആയി ഇരിക്കാനും ആരാധകർ പറയുന്നു. സഹോദരിയും റോബിനും തമ്മിലുള്ള കൊച്ചു കളിചിരികളും വളരെ രസകരമായാണ് ആരാധകർ കാണുന്നത്. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിൽ ആരാധകർ വൈറൽ ആക്കുകയായിരുന്നു. അനേകം പേരാണ് ഇപ്പോൾ ഈ വീഡിയോയ്ക്ക് താഴെ ലൈക്കുകളുമായി രംഗത്തെത്തുന്നത്
View this post on Instagram