പ്രായഭേദമന്യേ ഒട്ടുമിക്ക ആളുകളിലും സാധാരണയായി കണ്ടുവരുന്നതും വളരെ വേഗത്തിൽ വ്യാപിക്കുന്നതുമായ ഒരു ചർമ്മ രോഗമാണ് വട്ടച്ചൊറി. മറ്റു പല ചർമ്മ രോഗങ്ങളെ പോലെയല്ല ശരിയായ പരിചരണം കൊണ്ട് ഇത് പൂർണ്ണമായും ഭേദമാക്കാൻ സാധിക്കും. വളംകടി , ചുണങ്ങ് എന്നീ ചർമ്മ രോഗങ്ങളെ കാൾ പടരുന്നതും അസഹനീയമായ ചൊറിച്ചിൽ അനുഭവപ്പെടുന്നതുമായ ഒരു രോഗാവസ്ഥയാണിത്.
മൃഗങ്ങളിൽ നിന്നും മണ്ണിൽ നിന്നും ഈ രോഗം വ്യാപിക്കാം. രോഗം ബാധിച്ച ഒരാളിൽ നിന്നും വളരെ വേഗത്തിൽ ഇത് വ്യാപിക്കും. ഒരുമിച്ച് താമസിക്കുന്നവരിൽ ഈ രോഗം ഉണ്ടെങ്കിൽ മറ്റു വ്യക്തികളിലേക്കും പകരുവാൻ വലിയ താമസം ഉണ്ടാവില്ല. പൊതുവേ രോഗപ്രതിരോധശേഷി കുറഞ്ഞവരിലും പ്രമേഹം AIDS തുടങ്ങിയവ ഉള്ളവരിലും വട്ടച്ചൊറി കൂടുന്നതിനോടൊപ്പം രോഗത്തിൻറെ തീവ്രതയും കൂടുതലായിരിക്കും.
ഇവ ശരീരത്തിന്റെ പുറംതൊലി നഖം മുടി തുടങ്ങിയ ഭാഗങ്ങളിലാണ് കൂടുതലായും കാണുന്നത്. വിയർപ്പും ഈർപ്പവും തങ്ങിനിൽക്കുന്ന ശരീരഭാഗങ്ങളിൽ ഇവ വളരെ വേഗത്തിൽ പടരുന്നു. തുടയിടുക്ക് കക്ഷം സ്ത്രീകളിൽ സ്തനങ്ങളുടെ അടിഭാഗത്ത് സ്വകാര്യ ഭാഗത്ത് തുടങ്ങിയ ഭാഗങ്ങളിൽ വട്ടച്ചൊറി കൂടുതലായി കണ്ടുവരുന്നു. ഈ രോഗം ബാധിച്ചവർക്ക് പുറമേക്ക് പുരട്ടാൻ ഉള്ള ഓയിൽമെൻറ് കളും അകത്തേക്ക് കഴിക്കാനുള്ള ഗുളികകളും ഉൾപ്പെടുന്നു. ശരിയായ ചികിത്സയിലൂടെ രോഗം പൂർണമായും മാറ്റുവാൻ സാധിക്കും.
ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെയും ചിട്ടയായ ആരോഗ്യ ശീലങ്ങളിലൂടെയും രോഗബാധ അകറ്റി നിർത്താൻ സാധിക്കും. വ്യക്തി ശുചിത്വം പാലിക്കുന്നതിനോടൊപ്പം ഉപയോഗിക്കുന്ന വസ്തുക്കളും ജീവിത പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. രോഗം ബാധിച്ച ശേഷം ചികിത്സ തേടുന്നതിനേക്കാൾ രോഗം വരുന്നതിനുള്ള സാഹചര്യം ഒഴിവാക്കുക എന്നതാണ് ഏറ്റവും ഉത്തമം. രോഗത്തിന്റെ ലക്ഷണങ്ങളും ചികിത്സാരീതിയും അറിയാനായി വീഡിയോ മുഴുവനായും കാണുക.