നമുക്ക് ചുറ്റും വളരെ സാധാരണയായി കാണപ്പെടുന്ന ഒരു സസ്യമാണ് നിലംപരണ്ട. നിലത്ത് പടർന്നു വളരുന്ന ഒരു ചെറിയ സസ്യമാണിത്. ഒട്ടേറെ ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് ഈ സസ്യം. ഇതിൻറെ ഔഷധ ഗുണങ്ങൾ പലർക്കും അറിയില്ല എന്നതാണ് വാസ്തവം. ഈ സസ്യത്തിന്റെ ഇല പുരട്ടുന്നത് വാതത്തിന് വളരെ ഉത്തമമാണ്. വെള്ളം കയറുന്ന പാഠങ്ങളിലാണ് ഇത് കൂടുതലായും കാണുന്നത്.
എന്നാൽ കടുത്ത വരൾച്ചയെയും നേരിടാൻ ഈ ചെടിക്ക് സാധ്യമാകും. പ്രതാനങ്ങളുടെ സഹായത്തോടുകൂടി താങ്ങുകൾ ഉണ്ടെങ്കിൽ അതിൻറെ മേൽ പടർന്നു കയറുന്നതും അല്ലെങ്കിൽ നിലത്തു തന്നെ ചുറ്റിപിണഞ്ഞ് വളരുന്നതുമായ ഒരു ദുർബല സസ്യമാണ് നിലമ്പരണ്ട. തണ്ടിന്റെ ഇരുവശത്തുമായി വിട്ട് ക്രമീകരിച്ചിരിക്കുന്ന പൂക്കൾക്ക് ഇളം ചുവപ്പ് മുതൽ വെള്ള നിറം കാണാറുണ്ട്.
ഒട്ടേറെ ആരോഗ്യഗുണങ്ങൾ ഈ സസ്യത്തിനുണ്ട് പല രോഗങ്ങളിൽ നിന്നും ആശ്വാസമേകാൻ ഇത് ഉപയോഗിക്കാവുന്നതാണ്. സ്ത്രീകളിൽ ക്രമം തെറ്റി വരുന്ന ആർത്തവം, ആർത്തവത്തിൽ ഉണ്ടാകുന്ന അമിത രക്തസ്രാവം, മൂലക്കുരു, മുഖക്കുരു, തൈറോയ്ഡ് രോഗങ്ങൾ, എന്നിങ്ങനെ പല രോഗങ്ങൾക്കും പരിഹാരമേകാൻ ഈ ചെടിക്ക് സാധിക്കും. നിലമ്പരണ്ട ഇല ചതച്ച് കിഴികെട്ടി എടുക്കുക.
അത് അരിയിലേക്ക് ഇട്ട് ചോറ് വേവിച്ചെടുത്ത അത് 21 ദിവസം പദ്യത്തോടെ കഴിക്കുകയാണെങ്കിൽ ലിവർ സിറോസിസ് എന്ന കരൾ രോഗം ഭേദമാകും. വെരിക്കോസിനും പൈൽസിനും ആശ്വാസം ലഭിക്കുന്നതിന് ഈ ചെടി സമൂലം എടുത്ത് അരച്ച് നാടൻ പാലിൽ ചേർത്തു കുടിക്കുക. ഇതിൻറെ മറ്റു ഗുണങ്ങളും ഉപയോഗരീതിയും അറിയുന്നതിനായി വീഡിയോ കാണൂ.