രാവിലെ വളരെ ഹെൽത്തിയായ ഒരു ബ്രേക്ക്ഫാസ്റ്റ് ഉണ്ടെങ്കിൽ ആ ദിവസം മുഴുവൻ ഉള്ള ഊർജ്ജം നമുക്ക് ലഭിക്കും കൂടാതെ വളരെ രുചികരമായ ഭക്ഷണമാണെങ്കിൽ മനസ്സിന് വളരെ സന്തോഷവും ഉണ്ടാകും. രുചികരവും കഴിക്കുമ്പോൾ മനസ്സ് നിറയുന്നതുമായ ഒരു ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാം. ഇതുപോലെ ഒരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാൻ ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് പച്ചരി എടുത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കി അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക.
അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക. അടുത്തതായി ഒരു ഉരുളൻ കിഴങ്ങ് ഗ്രേറ്റ് ചെയ്ത് എടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ കടുക്, ഒരു ടീസ്പൂൺ ജീരകം, ഒരു ടീസ്പൂൺ വെളുത്ത എള്ള് എന്നിവ ചേർത്തു കൊടുത്ത് വറുത്തെടുക്കുക. അതിനുശേഷം ഒരു ടീസ്പൂൺ പച്ചമുളക് ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുക്കുക.
അതിലേക്ക് ഒരു ടീസ്പൂൺപൊടിച്ച മുളക് ചേർത്തുകൊടുത്ത മൂപ്പിച്ച് തയ്യാറാക്കിയ മാവിലേക്ക് ഒഴിച്ച് കൊടുത്ത് ഇളക്കി യോജിപ്പിക്കുക.അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. കൂടാതെ എരുവിന് ആവശ്യമെങ്കിൽ മാത്രം കുറച്ചു കുരുമുളകുപൊടി കൂടി ചേർത്തു കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് നിങ്ങൾക്ക് ഇഷ്ടമുള്ള പച്ചക്കറികൾ ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ക്യാരറ്റ് ക്യാബേജ് ഉരുളൻ കിഴങ്ങ് തക്കാളി എന്നിങ്ങനെ ഏത് പച്ചക്കറി വേണമെങ്കിലും ചെറുതായി അരിഞ്ഞ് ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്.
അതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. എനിക്ക് ആവശ്യമെങ്കിൽ രുചി കൂട്ടുന്നതിന് കുറച്ച് മല്ലിയിലയും ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ തേച്ചു കൊടുക്കുക. ശേഷം തയ്യാറാക്കിവെച്ച മാവ് ആവശ്യത്തിന് ഒഴിച്ച് പരത്തിയെടുക്കുക. അതിനുശേഷം ചുട്ടെടുക്കുക. ഒരു ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. പാകമായി വരുമ്പോൾ ഇറക്കി വയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക.