Restaurant style Poori Masala : രാവിലെ ബ്രേക്ക് ഫാസ്റ്റിനെ പൂരിയാണോ നിങ്ങൾ തയ്യാറാക്കുന്നത് എന്നാൽ മറക്കാതെ ഈ മസാലക്കറിയും ഉണ്ടാകേണ്ടതാണ്. ഇനി വേറെ കറിയൊന്നും വേണ്ട ഈ മസാലക്കറി മാത്രം മതി. ഇതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് ഒരു ടീസ്പൂൺ ഉഴുന്നു ചേർത്തു കൊടുക്കുക ഇഞ്ചിയും വെളുത്തുള്ളിയും രണ്ട് ടീസ്പൂൺ വീതം അരച്ചതോ ചെറു കഷണങ്ങളാക്കി അരിഞ്ഞതും ചേർത്തു കൊടുക്കുക ശേഷം ഇതെല്ലാം ചെറുതായി ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് സവാള ചെറുതായി അരികിൽ ചേർത്തു കൊടുക്കുക.
ശേഷം നല്ലതുപോലെ വഴറ്റുക. പകുതി വരുമ്പോൾ നാലു പച്ചമുളകും കുറച്ചു വറ്റൽമുളകും ചേർത്തു കൊടുക്കുക അര ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടിയും ചേർക്കുക. പൊടിയുടെ പച്ചമണം മാറുന്നതുവരെ ഇളക്കി യോജിപ്പിക്കുക അതിനുശേഷം രണ്ട് ഉരുളൻ കിഴങ്ങ് നല്ലതുപോലെ പുഴുങ്ങി ഉടച്ച് എടുത്തത് ചേർത്തു കൊടുക്കുക.
അതോടൊപ്പം തന്നെ കുറച്ചു വെള്ളം ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ചെറിയ രീതിയിൽ ഗ്രേവി ആക്കി അടച്ചുവെച്ച് വേവിക്കുക. മസാല നല്ലതുപോലെ കുഴമ്പ് പരിവം ആകുമ്പോൾ പകർത്തി വയ്ക്കാവുന്നതാണ്. രുചി ആയിട്ടുള്ള പൂരി മസാല എല്ലാവരും ഇതുപോലെ തയ്യാറാക്കു.
One thought on “രാവിലെ പൂരിയാണോ ബ്രേക്ക്ഫാസ്റ്റിന് എന്നാൽ ഇതു തന്നെ മസാല. പൂരി മസാല ഇങ്ങനെ ഉണ്ടാക്കി നോക്കൂ. | Restaurant style Poori Masala”