പല ആളുകൾക്കും പേടിയുള്ള ഒന്നാണ് പല്ലി പാറ്റ എന്നിവ. കാഴ്ചയിൽ ഇവ ചെറുതാണെങ്കിലും പലർക്കും ഇത് വളരെ പേടിപ്പെടുത്തുന്നവയാണ്. മിക്കവാറും തന്നെ എല്ലാ വീടുകളിലും പല്ലി ഉണ്ടായിരിക്കും. ആ പല്ലികളുടെ ശല്യം തീർക്കാനായി ഇനി വളരെയധികം എളുപ്പമാണ്. വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ വീട്ടിലെ പല്ലിയെ ഓടിക്കാൻ സാധിക്കും.
അതിനായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. ആദ്യം തന്നെ ഒന്നോ രണ്ടോ സിഗരറ്റ് എടുത്ത് അതിൽ നിന്ന് പുകയില മാത്രം ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക അല്ലെങ്കിൽ പുകയില മാത്രമായി ഉണ്ടെങ്കിൽ അവ എടുത്താലും മതി. നമ്മുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല എന്ന പ്രത്യേകം ഓർമ്മപ്പെടുത്തുന്നു. പക്ഷേ പല്ലികളെ ഓടിക്കാൻ ഇത് വളരെ ഉപകാരപ്രദമാണ്.
ശേഷം അതിലേക്ക് ഒരു ടീസ്പൂൺ കാപ്പിപ്പൊടി ഇടുക. രണ്ടും തമ്മിൽ മിക്സ് ചെയ്യുക. ശേഷം ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക. അതിനുശേഷം വീട്ടിൽ ധാരാളമായി പല്ലികൾ വരുന്ന ഭാഗത്ത് ഇത് വച്ച് കൊടുക്കുക. ഉണ്ടാക്കിയ ഈ ഉരുളകൾ കഴിക്കുന്നതോടെ അവ ചത്തുപോവുക ചെയ്യും.
ഇതിന്റെ മണം തന്നെ മതി അവയ്ക്ക് വീട്ടിൽ നിന്നും ഓടി പോകാൻ. കുട്ടികളുള്ള വീടുകൾ ആണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക അവരുടെ കൈയിൽ ഒന്നും തന്നെ ഇത് എത്താതെ നോക്കുക. കാരണം പറയാതെ തന്നെ അറിയാം പുകയില ആരോഗ്യത്തിന് വളരെയധികം ഹാനികരമായ ഒന്നാണ്. അതുകൊണ്ടുതന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. Video credit : Kairali health