സാധാരണയായി വീട്ടിലെ ഏതെങ്കിലും തരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ കണ്ടാൽ അവിടേക്ക് ആദ്യം ഓടിയെത്തുന്നത് ഈച്ചകൾ ആയിരിക്കും. ഇവയെല്ലാം ഭക്ഷണ സാധനങ്ങളിൽ വന്നിരുന്ന് പിന്നീട് അവ കഴിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകുന്നു. കാരണം ചെറിയ ഈച്ചകൾ ആണെങ്കിൽ കൂടിയും വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇടയുള്ളവയാണ് ഇവയെല്ലാം. അതുകൊണ്ടുതന്നെ ഈച്ചകളെ തുരത്തേണ്ടത് വളരെ അത്യാവശ്യമുള്ള കാര്യമാണ്.
സാധാരണയായി ഭക്ഷണപദാർത്ഥങ്ങൾ കൃത്യമായി മൂടിവെച്ചും വീടിന്റെ എല്ലാ ഭാഗങ്ങളും കൃത്യമായി തന്നെ വൃത്തിയാക്കുകയും ചെയ്യുകയാണെങ്കിൽ ഒരു പരിധിവരെ ഈച്ചകളെ എല്ലാം വീടിന്റെ അകത്തേക്ക് വരുന്നത് തടയാനായി സാധിക്കും. എങ്കിൽ തന്നെയും എത്ര വൃത്തിയാക്കിയാലും വീണ്ടും ഈച്ചകൾ വന്നാൽ അവയെ തടയുന്നതിന് ഒരു മാർഗ്ഗം നോക്കാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒന്നോ രണ്ടോ നാരങ്ങ ചെറിയ കഷണങ്ങളാക്കി ഇടുക ശേഷം പത്തോ ഇരുപതോളം ഗ്രാമ്പു ചേർക്കുക.
ശേഷം ഇവ നല്ലതുപോലെ അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റുക. ശേഷം വീട്ടിലേക്ക് നാലോ അഞ്ചോ കർപ്പൂരം പൊടിച്ച് ചേർക്കുക. ഇതാണ് ഈച്ചയെ ഓടിക്കാനുള്ള പ്രകൃതിദത്തമായ ലോഷൻ. ശേഷം ഇത് ഒരു സ്പ്രേ കുപ്പിയിലേക്ക് ഒഴിക്കുക. അതിനുശേഷം ഈച്ച വന്നിരിക്കുന്ന വീടിന്റെ ഭാഗങ്ങളിൽ എല്ലാം തന്നെ ഇത് സ്പ്രേ ചെയ്തു കൊടുക്കുക.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ യാതൊരു തരത്തിലും ഈച്ചകൾ വീടിന്റെ പരിസരത്തിൽ വരുന്നത് ഇല്ലാതാകും. ഈച്ച വരുന്ന ഭാഗങ്ങളിൽ എല്ലാം തന്നെ സ്പ്രേ ചെയ്തുകൊടുക്കുക അതുപോലെ തന്നെ ഈ സ്പ്രേ ഊണ് മേശയിൽ തുടച്ചു ഒരു തുണികൊണ്ട് തുടച്ചെടുക്കുക. എല്ലാവരും തന്നെ തയ്യാറാക്കി നോക്കുക അത് വളരെ ഉപകാരപ്പെടും. Credit : Ansi’s Vlog