പാറ്റയെ കൊല്ലാൻ ഇനി ആരും വിഷം വെക്കേണ്ട. ഇതുപോലെ ഒന്ന് പരീക്ഷിച്ചു നോക്കൂ. പാറ്റ വീട്ടിൽ നിന്നും ഓടി പോകും.

എല്ലാവരുടെയും വീട്ടിലും തന്നെ പലസ്ഥലങ്ങളിലും നാം കാണുന്ന ഒരാളാണ് പാറ്റകൾ. എത്ര തവണ ഇതിനെ നശിപ്പിക്കാൻ നോക്കിയാലും വീണ്ടും വീണ്ടും വന്നു കൊണ്ടേയിരിക്കും. അതുകൊണ്ടുതന്നെ ഇനി പാറ്റയെ വേരോടെ ഇല്ലാതാക്കാം. പാറ്റയെ കൊല്ലുന്നതിനായി പലതരത്തിലുള്ള സാധനങ്ങൾ എന്ന് വിപണിയിൽ ലഭ്യമാണ് .

എന്നാൽ അത്തരം വിഷയമുള്ള സാധനങ്ങൾ കുട്ടികളുള്ള വീടുകളിൽ പ്രത്യേകിച്ചും സൂക്ഷിക്കുന്നത് ഒട്ടും തന്നെ സുരക്ഷിതമായ കാര്യമല്ല. അതുകൊണ്ടുതന്നെ ഏറ്റവും സുരക്ഷിതമായ രീതിയിൽ എങ്ങനെ പാറ്റയെ ഓടിക്കാം എന്ന് നോക്കാം. അതിനായി ഒരു ലോഷൻ തയ്യാറാക്കാം. അതിനായി ഒരു പാത്രം എടുക്കുക അതിലേക്ക് ഏതെങ്കിലും ഒരു ഷാമ്പു ഒരു ടീസ്പൂൺ എടുത്തു വയ്ക്കുക.

ഇതിലേക്ക് അര കപ്പ് വെള്ളം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഒരു ടീസ്പൂൺ വിനാഗിരി കൂടി ചേർത്തു കൊടുക്കുക. ഇവ നല്ലതുപോലെ മിക്സ് ചെയ്തെടുത്തതിനുശേഷം ഒരു സ്പ്രേ കുപ്പിയിലേക്ക് ഒഴിച്ചു കൊടുക്കുക. ഇതാണ് പാറ്റയെ ഓടിക്കുന്നതിനുള്ള സ്പ്രേ.

ഒട്ടുംതന്നെ വിഷമില്ലാത്ത രീതിയിൽ പാറ്റയെ ഓടിക്കാം. വീട്ടിൽ എവിടെയാണ് കൂടുതൽ പാറ്റകൾ വരുന്നത് അവിടെയെല്ലാം ഈ സ്പ്രേ ചെയ്തുകൊടുക്കുക. ഒരെണ്ണം പോലും വീട്ടിൽ ഇല്ലാതെ എല്ലാം ഓടിപ്പോകും. എല്ലാവരും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : infro tricks

Leave a Reply

Your email address will not be published. Required fields are marked *