വീട്ടിലുള്ള സാധനങ്ങൾ മാത്രം മതി. ഒരു പാട് പോലുമില്ലാതെ ബ്ലാക്ക് ഹെഡ്സ് പൂർണമായി മാറ്റാം.

ഇന്നത്തെ കാലത്ത് പ്രായപൂർത്തിയായ എല്ലാ സ്ത്രീകളുടെയും പുരുഷന്മാരുടെയും മുഖത്ത് കാണുന്ന ഒന്നാണ് ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് എന്നിവ. ഇവ കളയുന്നതിനായി ബ്യൂട്ടിപാർലറുകളിൽ എല്ലാമാസവും പോയി ഒരുപാട് പൈസ കളയുന്നവർ നമുക്കിടയിൽ ധാരാളമാണ്. അവർക്ക് എല്ലാം തന്നെ ഇനി വീട്ടിൽ ഇരുന്നുകൊണ്ട് ഇവയെ ഇല്ലാതാക്കാം.

അതിനായി കുറച്ച് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ആദ്യം തന്നെ ഒരു സ്ക്രബർ തയ്യാറാക്കാം. അതിനായി ഒരു ടീസ്പൂൺ പഞ്ചസാര എടുക്കുക ശേഷം ഒരു പകുതി നാരങ്ങ എടുത്ത് പഞ്ചസാരയിൽ മുക്കി ബ്ലാക്ക് വൈറ്റ് ഉള്ള ഭാഗത്തെല്ലാം നല്ലതുപോലെ ഉരച്ചു കൊടുക്കുക. 5 മിനിറ്റ് എങ്കിലും നിർത്താതെ ഉരയ്ക്കുക. ശേഷം കഴുകി കളയുക.

അടുത്തതായി ഒരു പാത്രത്തിൽ മുട്ടയുടെ വെള്ള മാത്രം എടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ കടലപ്പൊടി ചേർത്തു കൊടുക്കുക അതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇത് മുഖത്തെല്ലാം തന്നെ നന്നായി തേച്ചുപിടിപ്പിക്കുക. ശേഷം നന്നായി ഉണങ്ങി കഴിയുമ്പോൾ എടുക്കാൻ പറ്റുന്നതാണെങ്കിൽ പറിച്ചെടുക്കുക.

അല്ലെങ്കിൽ കഴുകി കളയുക. അടുത്തതായി ഒരു ടീസ്പൂൺ തൈര് എടുത്ത് മുഖത്തെ എല്ലാ ഭാഗത്തും നന്നായി തേച്ചു പിടിപ്പിക്കുക. 15 മിനിറ്റിനു ശേഷം കഴുകി കളയുക. ഇതേ ഘട്ടം ഘട്ടമായി തന്നെ ചെയ്യുകയാണെങ്കിൽ ആദ്യത്തെ യൂസിൽ തന്നെ വളരെ വലിയ മാറ്റം ഉണ്ടാകും. എല്ലാവരും ഒരു പ്രാവശ്യമെങ്കിലും ചെയ്തു നോക്കൂ. ഇത് നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടും. Video Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *