Remove Spider Net In Home : നമ്മൾ വീടുകൾ എല്ലാം വൃത്തിയാക്കുമ്പോൾ കൂടുതലായും ബുദ്ധിമുട്ടുന്നത് വീട്ടിലെ മാറാലയും ചിലന്തിവലയും കളയുന്നതിന് ആയിരിക്കും. കാരണം മറ്റെല്ലാ സ്ഥലങ്ങൾ വൃത്തിയാക്കിയാലും മാറാല വരുന്നത് തടയാൻ നമുക്ക് സാധിക്കില്ല ഇപ്പോൾ വൃത്തിയാക്കിയാൽ കുറച്ച് സമയം കഴിഞ്ഞു നോക്കുമ്പോൾ അതേ സ്ഥലത്ത് തന്നെ മാറാല ഉണ്ടായിരിക്കും.
അതുകൊണ്ടുതന്നെ എന്നെന്നേക്കുമായി മാറാല വരുന്നത് ഇല്ലാതാക്കുവാനും ചിലന്തികൾ വലകെട്ടുന്നത് ഒഴിവാക്കുവാനും വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു മാർഗമാണ് പറയാൻ പോകുന്നത്. അതിനായി നമുക്ക് ഒരു ചെറിയ സ്പ്രേ ഉണ്ടാക്കിയെടുക്കാൻ ഉണ്ട്. ഒരു അര ഗ്ലാസ് വെള്ളം എടുക്കുക. അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക.
ശേഷം നല്ലതുപോലെ മിക്സ് ചെയ്ത് ഒരു സ്പ്രേ കുപ്പിയിൽ ആക്കുക. ഇത് നിങ്ങൾ ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്ന് വെച്ചാൽ വീട്ടിൽ മാറാലകൾ ഉള്ള സ്ഥലത്ത് ആദ്യം തന്നെ നന്നായി മാറാല എല്ലാം കളഞ്ഞു വൃത്തിയാക്കുക ശേഷം ഈ സ്പ്രേ അവിടെയെല്ലാം അടിച്ചു കൊടുക്കുക .
എല്ലാം മൂലയിലും നല്ലതുപോലെ സ്പ്രൈ ചെയ്തുകൊടുക്കുക. ഇതുപോലെ ചെയ്യുകയാണെങ്കിൽ ഒട്ടും തന്നെ പിന്നീട് മാറാലകൾ വരുകയില്ല. കുറച്ച് അധികം ദിവസത്തേക്ക് മാറാലുകൾ വരാതെ നമുക്ക് വീടും പരിസരവും വൃത്തിയായി തന്നെ സൂക്ഷിക്കുകയും ചെയ്യാം. ഇതുപോലെയുള്ള ടിപ്പുകൾ നിങ്ങൾ ഇനിയും അറിയാതെ പോകരുത് ഇന്ന് തന്നെ ഇതുപോലെ ചെയ്തു നോക്കൂ വീണ്ടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.