മുഖത്ത് മുഖക്കുരു വരുന്നത് വളരെ സ്വാഭാവികമായിട്ടുള്ള കാര്യമാണ് പക്ഷേ ചില ആളുകൾക്ക് അത് വളരെ വേദനകമായി ഉണ്ടാവുകയും ചുവന്ന വലുതായി കാണപ്പെടുകയും ചെയ്യും. ഒരുപാട് വേദനയായിരിക്കും ചില മുഖക്കുരു വരുമ്പോൾ അനുഭവിക്കേണ്ടതായി വരുന്നത്. എന്നാൽ അതുപോലെയുള്ള സന്ദർഭങ്ങളിൽ വേദനയെല്ലാം ഇല്ലാതാക്കി മുഖക്കുരുവിനെ പാടെ അകറ്റുന്നതിന് വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്.
വീട്ടിൽ തന്നെ നമുക്ക് എളുപ്പത്തിൽ ചെയ്തുതീർക്കാൻ പറ്റും. അതിനായി എന്തൊക്കെയാണ് വേണ്ടത് എന്ന് നോക്കാം ആദ്യം തന്നെ ഒരു ടീസ്പൂൺ തൈര് എടുക്കുക അതിലേക്ക് കാൽ ടീസ്പൂൺ തേൻ ചേർത്ത് ഇളക്കി യോജിപ്പിക്കുക അതിനുശേഷം കുറച്ച് മഞ്ഞൾപൊടി ഇട്ടു കൊടുക്കുക. കസ്തൂരി മഞ്ഞൾ ഇട്ടു കൊടുക്കുന്നതായിരിക്കും കൂടുതൽ നന്നായിരിക്കുക.
അതിനുശേഷം എവിടെയാണോ നിങ്ങൾക്ക് മുഖക്കുരു ഉള്ളത് അവിടെയെല്ലാം ഇത് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക കട്ടിയിൽ തന്നെ തേച്ചുപിടിപ്പിക്കുകയാണ് ഏറ്റവും നല്ലത്. ശേഷം നന്നായി ഉറങ്ങിക്കഴിഞ്ഞ് കഴുകി കളയുക. വളരെയധികം വേദനയുള്ള ചുവന്ന വലിയ കുരുക്കൾ ആണ്.
നിങ്ങൾക്ക് ഉള്ളത് എങ്കിൽ ദിവസത്തിൽ ഒരു രണ്ടുപ്രാവശ്യമെങ്കിലും ചെയ്യുന്നത് വളരെ ഉപകാരപ്രദമായിരിക്കും. മുഖക്കുരുവിന്റെ വലുപ്പവും വേദനയും ഇല്ലാതാകുന്നതായിരിക്കും തുടർച്ചയായി നിങ്ങൾ ഇത് തേക്കുകയാണെങ്കിൽ മുഖക്കുരു മുഴുവനായും ഇല്ലാതായി പോകും. Video credit : Malayali corner