പലർക്കും ഉള്ള പ്രശ്നം ആയിരിക്കും വായിനാറ്റം ഇത് മറ്റുള്ളവരിൽ നിന്നും നമ്മുടെ അകറ്റുകയും ആരും നമ്മളോട് സംസാരിക്കാൻ വരാതിരിക്കുകയും ചെയ്യും. ഇത് നമ്മുടെ കുറ്റം കൊണ്ട് സംഭവിക്കുന്നതല്ല ചില മാറ്റങ്ങളാണ് ഇതിന് കാരണം. ചില അസുഖങ്ങൾ കാരണമായിരിക്കാം അല്ലെങ്കിൽ വയറിനകത്തെ എന്തെങ്കിലും അസ്വസ്ഥതകൾ കൊണ്ടുമാകാം.
അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കേണ്ടത് അത് ഉള്ളവർക്ക് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. അപ്പോൾ അത്തരത്തിൽ വായനാറ്റം ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു മൗത്തു വാഷ് ഉണ്ടാക്കാം ഇത് നിങ്ങൾക്ക് ഒരു രൂപ പോലും ചിലവില്ല. അതിനായി ചെയ്യേണ്ടത് ഒരു ഗ്ലാസ് വെള്ളം എടുക്കുക അതിലേക്ക് ഒരു ഏലക്കായ ചെറിയ കഷ്ണം പട്ട മൂന്ന് ഗ്രാമ്പു എന്നിവ ഇട്ടു വയ്ക്കുക ശേഷം രണ്ട് ദിവസത്തേക്ക് അടച്ചു മാറ്റി വെക്കുക.
അതിനുശേഷം ദിവസത്തിൽ ഇടയ്ക്ക് ഓരോ വായ വെള്ളം എടുത്ത് ഗാർഗിൽ ചെയ്യുക. നിങ്ങൾ ഇത് തുടർച്ചയായി ദിവസങ്ങളിൽ ചെയ്യുകയാണെങ്കിൽ വളരെ നല്ല രീതിയിൽ തന്നെ മാറ്റം ഉണ്ടാകുന്നതാണ്. ഈ വെള്ളം കുടിക്കുന്നതിലും കൊണ്ടും കുഴപ്പമില്ല. അടുത്ത മാർഗ്ഗം ഒരു ഗ്ലാസ് വെള്ളമെടുത്ത് അതിലേക്ക് ഒരു പകുതി നാരങ്ങാനീര് പിഴിഞ്ഞ് ഒഴിക്കുക .
ശേഷം ഒരു ടീസ്പൂൺ സോഡാപ്പൊടി ഇട്ടു കൊടുക്കുക. അതിനുശേഷം ദിവസത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം ഗാർഗിൽ ചെയ്യുക ഇത് ഒരു കാരണവശാലും ഇറക്കാൻ പാടുള്ളതല്ല. നിങ്ങൾ ഇത് തുടർച്ചയായി ചെയ്യുകയാണെങ്കിൽ വളരെ നല്ല രീതിയിൽ തന്നെ മാറ്റം ഉണ്ടാകുന്നത് കാണാം. എല്ലാവരും തന്നെ ഈ രണ്ട് ടിപ്പുകളിൽ ഏതെങ്കിലും ഒന്ന് തുടർച്ചയായി ചെയ്യൂ. Credit : Grandmother tips