Remove Fatty liver Malayalam : നമ്മുടെ ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. നമ്മൾ കഴിക്കുന്ന കൊഴുപ്പ് അമിതമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി ശരീരത്തിലെ ഫാറ്റ് കൂടുകയും അത് കരളിൽ അടിഞ്ഞു കൂടുകയും ചെയ്യുന്നു കൂടാതെ വ്യായാമ കുറവ് അമിത ആഹാരം അതുവഴി ഉണ്ടാകുന്ന അമിതവണ്ണം എന്നിവയെല്ലാം ഫാറ്റി ലിവറിന് കാരണമാകുന്നത്. പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗത്തിലേക്ക് കാരണമാകും. ഇതിന്റെ ആദ്യത്തെ രണ്ട് ഗ്രേഡുകളിലും സാധാരണയായി ലക്ഷണങ്ങൾ ഒന്നും തന്നെ കാണാൻ സാധിക്കില്ല .
എന്നാൽ മൂന്നാമത്തെ ഗ്രേഡിലേക്ക് എത്തുമ്പോഴായിരിക്കും ചിലപ്പോൾ ലക്ഷണങ്ങൾ കണ്ടുവരുന്നത്. ചിലപ്പോൾ അത് കാലിന്റെ നീര് ആയിട്ടും അല്ലെങ്കിൽ മഞ്ഞപ്പിത്തം പോലെയുമുള്ള അവസ്ഥകൾ വരാം. ചിലർക്ക് വയറിനെ അസ്വസ്ഥതകൾ ഉണ്ടാകും വേദന ഉണ്ടാകും ദഹനക്കുറവ് സംഭവിക്കും. എന്നാൽ മൂന്നാമത്തെ സ്റ്റേജ് ആകുമ്പോഴേക്കും ചികിത്സിച്ചു മാറ്റാൻ വളരെ ബുദ്ധിമുട്ടായിരിക്കും ചെയ്യും. ഇന്നത്തെ കാലത്ത് ചെറുപ്പക്കാർ മുതൽ മുതിർന്ന ആളുകൾ വരെ ഈ ഫാറ്റി ലിവർ കണ്ടുവരുന്നു. ഇവിടെ ശൈലിയിൽ വന്ന മാറ്റങ്ങൾ തന്നെയാണ് ഇതിന്റെ കാരണം
അതുപോലെ മദ്യപാനം ദിവസവും ശീലമാക്കിയിരിക്കുന്നവരിലും ഫാറ്റി ലിവർ കാണാനുള്ള സാധ്യത കൂടുതലാണ്. മാറ്റുന്നതിന് വേണ്ടി പല മാർഗ്ഗങ്ങളും എന്നുണ്ട് പ്രധാനമായിട്ടും നല്ലതുപോലെ ഉറങ്ങാനും വ്യായാമം ചെയ്യുവാനും കൃത്യമായ ഭക്ഷണക്രമം മുന്നോട്ടു കൊണ്ടുപോകാനും ശ്രമിക്കുക. ഞാൻ ഇത് മാറ്റുന്നതിന് വേണ്ടി കൊഴുപ്പ് അടങ്ങിയ ആഹാരങ്ങൾ പൂർണ്ണമായും ഒഴിവാക്കുക. അതുപോലെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാതിരിക്കുക.
അരി ഭക്ഷണം കഴിക്കുന്നവർ ആണെങ്കിൽ വെളുത്ത അരി കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. ദിവസം കഴിക്കുന്ന ഭക്ഷണത്തിൽ അരി ഉൾപ്പെടുത്തുകയാണെങ്കിൽ കുറച്ചുഭാഗം മാത്രം അരി ഭക്ഷണം എടുത്ത് ബാക്കി പച്ചക്കറികൾ കൂടുതലായി ഉൾപ്പെടുത്തുക. അതുപോലെ ഒമേഗ ത്രി അടങ്ങിയിട്ടുള്ള ചെറിയ മത്സ്യങ്ങൾ അവക്കാഡോ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വൈറ്റമിൻ ഈ അടങ്ങിയിട്ടുള്ള ആഹാരങ്ങൾ കൂടുതൽ കഴിക്കുക. പച്ചക്കറികളും പഴവർഗങ്ങളും ഇലക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇതിലൂടെ എല്ലാം മാറ്റാൻ സാധിക്കും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.