ശരീരത്തിലെ കറുപ്പ് നിറത്തിന് ശാശ്വത പരിഹാരം. ഡോക്ടർ പറയുന്നത് കേൾക്കൂ. | Remove Dark Skin

Remove Dark Skin : മധ്യവയസ്കരായ സ്ത്രീകളിലും പുരുഷന്മാരിലും അതുപോലെ ഇരുണ്ട നിറം ഉള്ളവരിലും തുടയിടുക്കുകളിലും കക്ഷത്തും കഴുത്തിലും കറുത്ത നിറത്തിലുള്ള പാടുകൾ കാണാറുണ്ടല്ലോ. ചർമ്മത്തെ ബാധിക്കുന്ന ഒരു പ്രശ്നം തന്നെയാണ് ഇത് മറ്റ് പ്രശ്നങ്ങളെപ്പോലെ തന്നെ വളരെ ഗൗരവമായി തന്നെ ഇതിനെയും കാണേണ്ടതാണ്. നമ്മുടെ ശരീരത്തിന് നിറം കൊടുക്കുന്ന മെലാനിൻ എന്നു പറയുന്ന ഘടകം കൂടുമ്പോഴാണ് കറുപ്പ് നിറം കണ്ടുവരാറുള്ളത് കുറയുമ്പോൾ വെളുത്ത നിറത്തിലും കണ്ടുവരും. ഈ മേലാനിൻ ശരീരത്തിന്റെ പല ഭാഗങ്ങളിൽ അടിഞ്ഞു കൂടുമ്പോഴാണ് കറുപ്പ് നിറത്തിലായി കാണപ്പെടുന്നത്.

പലരും ഇത് മാറുന്നതിനു വേണ്ടി പല പൊടിക്കൈകളും ഉപയോഗിക്കാറുണ്ടാകും എന്നാൽ യഥാർത്ഥ കാരണം മനസ്സിലാക്കാതെ ചികിത്സ നടത്തിയാൽ കുറച്ചുകാലത്തേക്ക് മാത്രം ഒരാശ്വാസം ഉണ്ടാവുകയുള്ളൂ. ഇത് മറ്റു പല അസുഖങ്ങളുടെ ലക്ഷണം ആയിട്ടും വരാറുണ്ട്. ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ടും അമിതമായ വണ്ണം അതുപോലെ പാരമ്പര്യമായി കിട്ടുന്നത്, അതുപോലെ സ്ഥിരമായി എന്തെങ്കിലും തരത്തിലുള്ള മരുന്നുകൾ കഴിക്കുന്നവർക്കും.

ആ അതുപോലെ എന്തെങ്കിലും വസ്തുക്കളോട് അലർജി ഉള്ളവർക്കും ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നവർക്കും ശരീരത്തിന്റെ പ്രതിരോധശേഷിയെ തന്നെ നശിപ്പിക്കുന്ന ഘടകങ്ങൾ ശരീരത്തിൽ തന്നെ ഉത്പാദിപ്പിക്കുന്നതുകൊണ്ടുമെല്ലാം ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്.അതുകൊണ്ടുതന്നെ പൊടി കൈകൾ ഉപയോഗിക്കുന്നതിനു മുൻപ് തന്നെ കാരണങ്ങൾ എന്താണെന്ന് കണ്ടെത്തി അതിനെ ചികിത്സ നടത്തിയാൽ സ്വാഭാവികമായും ഈ പ്രശ്നങ്ങളെ പൂർണമായും ഒഴിവാക്കാൻ സാധിക്കും വീണ്ടും വരികയുമില്ല .

അമിതവണ്ണം ഉള്ളവർ അത് കുറയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. സാധാരണയായി കടലമാവ് അരിപ്പൊടി എന്നിവയൊക്കെ കൂടുതലായി കറുപ്പ് ഉള്ള ഭാഗത്ത് ഉരച്ച് വൃത്തിയാക്കുമ്പോൾ അവിടുത്തെ എണ്ണമയം നഷ്ടമാകുന്നതിനും സ്കിൻ ഡ്രൈ ആകുന്നതിനു കാരണമാകും അതുകൊണ്ട് കാരണമറിഞ്ഞ് ചികിത്സ നടത്തിയാൽ പൂർണമായും ഇതിനെ ഭേദമാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *