ഇന്നത്തെ കാലത്ത് പലർക്കും പലതരത്തിലുള്ള അസുഖങ്ങളാണ് വരുന്നത് കൂടുതൽ ആളുകൾക്കും അലർജി മൂലം എപ്പോഴും ജലദോഷം ജുമാ എന്നിവ വന്നുകൊണ്ടേയിരിക്കും ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ചില പൊടിക്കൈകൾ ആയിരിക്കും കൂടുതൽ ഉപകാരപ്പെടുന്നത് ഏത് നേരവും ഡോക്ടറുടെ അടുത്തേക്ക് പോകണമെന്നില്ലല്ലോ.
ഇതുപോലെയുള്ള മാർഗ്ഗങ്ങൾക്ക് വീട്ടിൽ തന്നെ അതിനുള്ള പരിഹാരം മാർഗങ്ങൾ ചെയ്യാം അതിനുവേണ്ടി വീട്ടിലുള്ള സാധനങ്ങൾ മാത്രം മതി. പലർക്കും ചുമ ഒരു പ്രാവശ്യം വന്നാൽ അത് മാറുന്നതിന് കുറച്ച് അധികം ദിവസം തന്നെ വേണ്ടിവരും എന്നാൽ നിങ്ങൾ ഇത് പരീക്ഷിച്ചു നോക്കുകയാണെങ്കിൽ ചുമാ വന്നതുപോലെ തന്നെ തിരികെ പോവുകയും ചെയ്യും. അതിനായി ചുവന്നുള്ളി കൊണ്ട് എന്ത് ചെയ്യണം എന്ന് നോക്കാം ആദ്യം അഞ്ചു ചുവന്നുള്ളി എടുത്ത് ചെറിയ കഷണങ്ങളാക്കി അരിയുക.
അതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക ശേഷം മൂന്ന് ടീസ്പൂൺ തേൻ അതിലേക്ക് ചേർത്ത് കൊടുക്കുക ഇത് രണ്ടും നല്ലതുപോലെ അരച്ചെടുക്കുക. തേൻ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഉപകാരപ്രദമാണ് അതുപോലെ ചുവന്നുള്ളിയും നമ്മുടെ തൊണ്ടയ്ക്ക് വളരെ ഉപകാരപ്രദമാണ് ശേഷം ഇത് രണ്ടും എടുത്ത് പിഴിഞ്ഞ് നീര് മാത്രം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
ഇതിലേക്ക് കുറച്ചുകൂടി തേൻ ചേർത്ത് ഇളക്കി യോജിപ്പിക്കുക നിങ്ങൾ ഇത് ദിവസത്തിൽ മൂന്ന് നേരം കഴിക്കുക. ചെറിയ കുട്ടികൾക്കും വലിയവർക്കുമെല്ലാം ഇതും ഒരുപോലെ തന്നെ കഴിക്കാവുന്നതാണ് കുട്ടികൾക്കെല്ലാം ഇത് ധൈര്യമായി കൊടുക്കാൻ വളരെ പെട്ടെന്ന് തന്നെ ചുമ അകന്നു പോകുന്നതായിരിക്കും നിങ്ങൾ ഇന്ന് തന്നെ ചെയ്തു നോക്കാൻ മറക്കല്ലേ. നമ്മുടെ തൊണ്ടയ്ക്ക് ഇത് വളരെയധികം ആശ്വാസം നൽകുന്നതാണ്. Credit : Grandmother tips