വീട്ടിലുള്ള സാധനങ്ങൾ മാത്രം മതി. മൂക്കിലെ ബ്ലാക്ക് ഹെഡ്സ് ഇനി നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാം. | Face Care Tip

സൗന്ദര്യം ആഗ്രഹിക്കാത്തവർ ആരാണുള്ളത്. സൗന്ദര്യവർദ്ധനവിനെ ലക്ഷ്യമാക്കി കൊണ്ട് ഇന്ന് വിപണിയിൽ നിരവധി ക്രീമുകളും ലോഷനുകളും ലഭ്യമാണ്. എന്നാൽ അവയെല്ലാം എത്രത്തോളം വിശ്വസിച്ചു വാങ്ങാം എന്നുള്ള കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. എന്നാൽ ഉറപ്പുള്ള ഒരേയൊരു കാര്യം വീട്ടിൽ നാം ചെയ്യുന്ന ചില പൊടിക്കൈകൾ മാത്രമാണ്. അതുകൊണ്ട് യാതൊരു തരത്തിലുള്ള സൈഡ് എഫക്ടുകളും നമുക്ക് ഇല്ലാതെ ഇരിക്കാം.

ഇന്ന് അത്തരത്തിലുള്ള ഒരു കിടിലൻ ടിപ്പുമായാണ് വന്നിരിക്കുന്നത്. മുഖത്തും മൂക്കിലും കാണപ്പെടുന്ന വൈറ്റ് ഹെഡ്സ് ബ്ലാക്ക് ഹെഡ്സ് എന്നിവ ഇല്ലാതാക്കാൻ ഒരു എളുപ്പമാർഗം പരിചയപ്പെടാം.. ആദ്യം തന്നെ ഒരു ടീസ്പൂൺ പഞ്ചസാര ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക ശേഷം ഒരു പകുതി നാരങ്ങ മുറിച്ച് പഞ്ചസാരയിൽ മുക്കി എടുക്കുക. ശേഷം ഈ നാരങ്ങ മൂക്കിന്റെ സൈഡിൽ എല്ലാം തന്നെ നല്ലതുപോലെ ഉരച്ചു കൊടുക്കുക.

ഇത് സ്ക്രബർ ആയാണ് ഉപയോഗിക്കുന്നത്. ഒരു അഞ്ചു മിനിറ്റ് എങ്കിലും തേച്ചുകൊടുക്കുക. ശേഷം കഴുകി കളയുക. അടുത്തത് ഒരു പാത്രത്തിലേക്ക് മുട്ടയുടെ വെള്ള മാത്രം എടുത്തു വയ്ക്കുക. ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ കടലമാവ് ഇടുക. ശേഷം ഇളക്കി യോജിപ്പിക്കുക ശേഷം മൂക്കിന്റെ എല്ലാ ഭാഗത്തും നല്ലതുപോലെ തേച്ചു കൊടുക്കുക അതിനുശേഷം ഒരു 10 മിനിറ്റ് ഇത് ഉണങ്ങാനായി അനുവദിക്കുക.

അതിനുശേഷംപറിച്ചെടുക്കുകയോ അല്ലെങ്കിൽ കഴുകിക്കളയുകയോ ചെയ്യുക. അതിനുശേഷം ഒരു ടീസ്പൂൺ തൈര് എടുത്ത് മൂക്കിലും മുഖത്തും എല്ലാം തന്നെ നന്നായി തേച്ചു കൊടുക്കുക. ഇത് മുഖവും മൂക്കും എല്ലാം തന്നെ സോഫ്റ്റ് ആയിരിക്കാൻ വളരെയധികം സഹായിക്കും. ഈ മൂന്ന് കാര്യങ്ങളും കൃത്യമായി തന്നെ ചെയ്തു നോക്കുക. ആഴ്ചയിൽ ഒരു മൂന്നോ നാലോ പ്രാവശ്യം ചെയ്യുക നിങ്ങൾക്ക് നല്ല റിസൾട്ട് തന്നെ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *