Remove Black heads White Heads : ശരീര സൗന്ദര്യം ഉണ്ടാകുന്നതിനുവേണ്ടി പലതരത്തിലുള്ള മാർഗങ്ങളും ഇന്ന് ലഭ്യമാണല്ലോ നമ്മളിൽ പലരും ബ്യൂട്ടിപാർലറിൽ മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും പോകാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ശരീരത്തിന്റെ നിറം വർദ്ധിപ്പിക്കുന്നതിനും കൈകാലുകൾ മനോഹരമായിരിക്കുന്നതിനും മുഖം എപ്പോഴും സുന്ദരമായിരിക്കുന്നതിനും മുഖത്തെയും ശരീരത്തിലെയും കറുത്ത പാടുകളെ ഇല്ലാതാക്കുന്നതിനുവേണ്ടി അങ്ങനെ പല ആവശ്യങ്ങൾക്ക് വേണ്ടിയാണ് നമ്മൾ ബ്യൂട്ടിപാർലറുകളിൽ പോകാറുള്ളത് ഒരുപാട് പൈസ ചെലവാക്കാറുള്ളത്.
എല്ലാമാസവും പോയി വെറുതെ പൈസ കളയേണ്ട ആവശ്യമില്ല ജീവിതത്തിലും നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിലും ചില മാറ്റങ്ങൾ വരുത്തിയാൽ പിന്നീട് ഒരിക്കലും പോവാത്ത രീതിയിൽ നമ്മുടെ ശരീരത്തെയും സൗന്ദര്യത്തെയും നിലനിർത്താൻ സാധിക്കും. ഇവിടെ പറയാൻ പോകുന്നത് മൂക്കിന്റെ ഈ രണ്ടു ഭാഗങ്ങളിലും ചിലപ്പോൾ മുഖത്തും എല്ലാം കാണുന്ന ബ്ലാക്ക് ഹെഡ്സ് എങ്ങനെ ഒഴിവാക്കാം എന്നാണ്. മുഖത്തുണ്ടാകുന്ന ഓയിൽ ബാക്ടീരിയ അഴുക്കുകൾ എല്ലാം അടിഞ്ഞു കൂടുന്നതാണ് ബ്ലാക്ക് ഹെഡ്സ് എന്നിങ്ങനെ പറയുന്നത്. തുടർച്ചയായി ഇതുപോലെയുള്ള പ്രശ്നങ്ങൾ സംഭവിക്കുന്നുണ്ട് എങ്കിൽ അതിനു പുറത്ത് നിന്നല്ല നമ്മൾ ചികിത്സിക്കേണ്ടത് അകത്ത് നിന്നാണ് ചികിത്സിക്കേണ്ടത്.
പിന്നെയും വരുന്നതിന്റെ ഒരു പ്രധാന കാരണം നമ്മുടെ ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിവരുന്നു എന്നുള്ളതാണ്. ശരീരത്തിന്റെ പല ഭാഗങ്ങളിലും ഇതിന്റെ ഭാഗമായി വരുന്ന കൊഴുപ്പ് അടിഞ്ഞു കൂടുമെങ്കിലും മുഖത്ത് ഇതുപോലെയാണ് കാണപ്പെടുന്നത്. ഏറ്റവും കൂടുതൽ മധുര സാധനങ്ങൾ ബേക്കറി സാധനങ്ങൾ ഒരുപാട് ഗ്യാലറി കൂടുതലുള്ള ഭക്ഷണ സാധനങ്ങൾ കഴിക്കുന്ന വ്യക്തികളിൽ ആയിരിക്കും ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും കൂടുതലായി പിന്നെയും പിന്നെയും വന്നുകൊണ്ടിരിക്കുന്നത്.
പ്രധാനമായും ഗ്ലൂക്കോസ് കുറച്ചാൽ തന്നെ ഈ പ്രശ്നങ്ങളും മറ്റും നമുക്ക് കുറയ്ക്കാൻ സാധിക്കും. അതുപോലെ മുഖക്കുരു വരുന്നതും ഇതേ പ്രശ്നം കൊണ്ട് തന്നെയാണ്. അതുപോലെ ഒഴിവാക്കേണ്ട മറ്റൊന്നാണ് എണ്ണയിൽ പൊരിച്ചെടുക്കുന്ന ആഹാരപദാർത്ഥങ്ങൾ ഒഴിവാക്കുക. പോലെ തന്നെ ഏതെങ്കിലും ഭക്ഷണങ്ങൾ കഴിക്കുന്ന സമയത്ത് നമ്മുടെ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ കാണിക്കുന്നുണ്ട് എങ്കിൽ ഉടനെ തന്നെ അത്തരം ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതുമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.