വിട്ടുമാറാത്ത ഉപ്പൂറ്റി വേദന വീട്ടിൽ തന്നെ പരിഹരിക്കാം…

വളരെ സാധാരണയായി കാണുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഉപ്പൂറ്റി വേദന. നിസ്സാരമായ ഒരു പ്രശ്നമാണെങ്കിലും വളരെ വേദനാജനകമായ അവസ്ഥയാണ്. ഇതിനെ പ്ലാൻഡാർ ഫാസഐറ്റിസ് എന്ന് വിളിക്കുന്നു. നിൽക്കുമ്പോഴും നടക്കുമ്പോഴോ കാലിന്റെ ഉപ്പൂറ്റിയുടെ അമിത ഉപയോഗമാണ് വേദനയ്ക്ക് കാരണമാകുന്നത്. പാദത്തിന്റെ അടിഭാഗം മൂടുന്ന ലിഗ്മെൻറ് ഒരു വില്ല് പോലെയാണ് വളഞ്ഞ് നിൽക്കുന്നത്.

ഇത് ചലന സമയത്ത് കാലിലെ പിരിമുറുക്കം വലിച്ചെടുക്കുന്നു. കാലിലേക്കുള്ള സമ്മർദ്ദം കൂടുമ്പോൾ അത് ടിഷ്യൂവിന് പ്രശ്നമുണ്ടാക്കുകയും കീറാനും ഉള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അമിത ഭാരം ഉള്ളവരിൽ കൂടുതലായി ഈ പ്രശ്നം കണ്ടുവരുന്നു. അമിതഭാരം ഉള്ളവരിൽ ശരീരത്തിൻറെ മുഴുവൻ ഭാരവും താങ്ങുന്ന കാലിൻറെ പാദങ്ങൾക്ക് ഈ പ്രശ്നമുണ്ടാവാനുള്ള സാധ്യതകൾ ഏറെയാണ്.

നാൽപതിനും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് ഇത് കൂടുതലായി കാണുന്നത്. പാദത്തിന്റെ അടിയിൽ കുത്തേറ്റതു പോലുള്ള വേദനയാണ് അനുഭവപ്പെടുക. രാവിലെ ഉണർന്നതിനുശേഷം ഉള്ള ആദ്യ കുറച്ചു ചുവടുകളിൽ വേദന കഠിനമായിരിക്കും അതുപോലെ നിൽക്കുകയോ അല്ലെങ്കിൽ ഇരുന്നതിനു ശേഷം പെട്ടെന്ന് എഴുന്നേൽക്കുകയോ ചെയ്യുമ്പോൾ അസഹ്യമായ വേദന അനുഭവപ്പെടും.

വേദന കുറയ്ക്കുന്നതിന് വീട്ടിൽ തന്നെ ചില ഒറ്റമൂലികൾ ഉപയോഗിച്ചു നോക്കാവുന്നതാണ്. ഒലിവ് ഓയിലും വെളിച്ചെണ്ണയും സമമെടുത്ത് ഉപ്പൂറ്റിയിൽ തേക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കും. ആപ്പിൾ സിഡർ വിനിഗർ ഉപ്പൂറ്റിയിൽ പുരട്ടുന്നതും വേദനയ്ക്ക് ശമനം ലഭിക്കാൻ നല്ലതാണ്. അതുപോലെ ബേക്കിംഗ് സോഡാ ഉപ്പുറ്റിയിൽ തേക്കുന്നതും ഗുണം ചെയ്യും.തുടർച്ചയായി കുറച്ചു ദിവസങ്ങളിൽ ചെയ്താൽ മാത്രമേ ആശ്വാസം ലഭിക്കുകയുള്ളൂ. കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *