30 വയസ്സ് കഴിഞ്ഞ എല്ലാവർക്കും തന്നെ സ്വാഭാവികമായും ഉണ്ടാകുന്ന ഒന്നാണ് കൈമുട്ട് വേദന കാൽമുട്ട് വേദന സന്ധികളിലെ വേദന എന്നിവ. മറ്റു പ്രായക്കാർക്കും വരാം. ഇത്തരം സന്ദർഭങ്ങളിൽ ഉടനടി വേദനകളെ ഇല്ലായ്മ ചെയ്യുന്നതിനായി വീട്ടിൽ എന്നുമുള്ള കല്ലുപ്പ് മാത്രം ഉപയോഗിച്ചാൽ മതി. കല്ലുപ്പ് ഉപയോഗിച്ചുകൊണ്ട് എങ്ങനെയാണ് വേദന ഇല്ലാതാക്കേണ്ടത് എന്ന് നോക്കാം. അതിനായി ഒരു പാത്രം എടുത്ത് അതിലേക്ക് ആവശ്യത്തിന് കല്ലുപ്പ് ഇട്ടുകൊടുക്കുക.
ശേഷം മൂന്നോ നാലോ ടീസ്പൂൺ ആപ്പിൾ വിനിഗർ കൂടി ചേർത്തു കൊടുക്കുക. ഇത് നീളത്തിൽ പഞ്ഞിയെടുത്ത് അതിലേക്ക് വച്ച് കൊടുക്കുക. ശേഷം വേദനയുള്ള ഭാഗത്ത് വെച്ച് പൊതിയുക. അതിനുമുകളിലൂടെ ഒരു തുണി കൂടി വെച്ച് നന്നായി കെട്ടിവയ്ക്കുക. രാത്രി കിടക്കുന്നതിനു മുൻപായി ഇങ്ങനെ ചെയ്യുക രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ വേദനയൊന്നും തന്നെ ഉണ്ടായിരിക്കുകയില്ല. എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഈ ടിപ്പ് എല്ലാവരും ചെയ്തു നോക്കാൻ മറക്കല്ലേ.
ഇതുപോലെ ഇതിനായി ഉപയോഗിക്കുന്ന ആപ്പിൾ വിനിഗർ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. അതിനായി ആപ്പിൾ എടുത്ത് ചെറിയ കഷണങ്ങളാക്കി നുറുക്കിയ ഒരു ചില്ലു കുപ്പിയിൽ ഇട്ടു വയ്ക്കുക ശേഷം അതിലേക്ക് തിളപ്പിച്ചാറ്റിയ വെള്ളം ആവശ്യത്തിന് ഒഴിച്ചു കൊടുക്കുക. അടുത്തതായി ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ ഈസ്റ്റ് രണ്ട് ടീസ്പൂൺ പഞ്ചസാര ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ അലിയിച്ചെടുക്കുക .
അതിനുശേഷം ചില്ലു കുപ്പിയിൽ ഒഴിക്കുക. പാത്രത്തിന്റെ മുക്കാൽ ഭാഗത്തോളം വെള്ളം ഉണ്ടായിരിക്കണം. അതിനുശേഷം പാത്രം ഒരു തുണി ഉപയോഗിച്ച് കെട്ടി വെളിച്ചം തട്ടാത്ത സ്ഥലത്ത് കൊണ്ടു വയ്ക്കുക ഓരോ ദിവസം കൂടുമ്പോഴും വൃത്തിയുള്ള തവി ഉപയോഗിച്ച് ഇളക്കി കൊടുക്കുക 21 ദിവസത്തിനു ശേഷം പുറത്തേക്ക് എടുത്ത് പാത്രം തുറക്കുക. വെള്ളം മാത്രം അരിച്ചു മാറ്റുക. ആപ്പിൾ വിനിഗർ തയ്യാർ. ഇതുപോലെ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ടിപ്പുകൾ ഉപയോഗിച്ച് വേദനകളെ ഇല്ലാതാക്കൂ. Video credit : PRS kitchen