വിട്ടുമാറാത്ത ചുമയും ജലദോഷവും നെഞ്ചിൽ കെട്ടി കിടക്കുന്ന കഫവും ഈ ഒറ്റമൂലി കൊണ്ട് ഇല്ലാതാക്കാം. ഇതാ കണ്ടു നോക്കൂ. | Relieves Chronic Cough And Cold

Relieves Chronic Cough And Cold : കാലാവസ്ഥ മാറുന്നതിനു അനുസരിച്ചു പലതരത്തിലുള്ള ശാരീരികമായ ബുദ്ധിമുട്ടുകൾ നമുക്ക് എല്ലാവർക്കും തന്നെ ഉണ്ടാകും അതിൽ വിട്ടുമാറാത്ത ചുമാ ജലദോഷം അതുപോലെ നെഞ്ചിൽ കഫം കെട്ടിക്കിടക്കുന്നത് തുടങ്ങിയ ബുദ്ധിമുട്ടുകൾ. അതുപോലെ കണ്ണ് ചൊറിയുക മൂക്ക് ചൊറിയുക തൊണ്ട ചൊറിച്ചിൽ ഉണ്ടാവുക തുടങ്ങിയ ബുദ്ധിമുട്ടുകൾ എല്ലാം ഇടയ്ക്കിടെ ആളുകൾക്ക് വന്നു പോകുന്നതാണ്. ഇതെല്ലാം കഫക്കെട്ടിന്റെ ബുദ്ധിമുട്ടുകൾ കൊണ്ടാണ് സംഭവിക്കുന്നത്. ശ്വാസനാളിയിൽ കഫം വന്നു നിറയുന്ന അവസ്ഥയാണ് ഇത് പല കാരണങ്ങൾ കൊണ്ടും ഇത് ഉണ്ടാകാം.

ബാക്ടീരിയൽ വൈറൽ ഫംഗൽ ഇൻഫെക്ഷനുകൾ ഉണ്ടെങ്കിൽ കഫക്കെട്ട് വരാനുള്ള സാധ്യതകൾ കൂടുതലാണ്. ഈർപ്പമുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നതോ അല്ലെങ്കിൽ ഈർപ്പമുള്ള സാധനങ്ങൾ എപ്പോഴും കൈകാര്യം ചെയ്യുകയോ ഉണ്ടാകുന്ന സമയത്ത് കഫക്കെട്ട് വരാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ തന്നെ പൊടി പിടിച്ച സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കും ഉണ്ടാകും. എന്നാൽ ചില ആളുകൾക്ക് ശ്വാസകോശം ചുരുങ്ങി വരുന്ന അവസ്ഥ ഇതുപോലെ കഫക്കെട്ടിലേക്ക് വഴിമാറുന്നതായിരിക്കും.

അതുപോലെ നമുക്ക് എന്തെങ്കിലും വസ്തുക്കളോട് ഉണ്ടാകുന്ന അലർജിയുടെ ഭാഗമായിട്ടും കഫക്കെട്ട് ഉണ്ടാകും. മാറുന്നതിനു വേണ്ടി തണുത്ത പാനീയങ്ങൾ തണുത്ത സാഹചര്യങ്ങൾ വരുന്ന എല്ലാം ഒഴിവാക്കുക. അതുപോലെ കുളിക്കുന്ന സമയത്ത് മാത്രം തലയിൽ എണ്ണ തേക്കുക. ശേഷം കഴുകി കളയുക. അതുപോലെ ഇടയ്ക്ക് ആവി പിടിക്കുക. അതുപോലെ കുളിക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട ഒരു കാര്യം അതിരാവിലെയും ഒരുപാട് നേരം വൈകി രാത്രിയും കുളിക്കാതിരിക്കുക.

അതുപോലെ കിടക്കുന്ന മുറിയിൽ നനഞ്ഞ വസ്ത്രങ്ങൾ ഉണക്കാൻ ഇടുന്നത് ഒഴിവാക്കുക. പോലെ നന്നായി ഉണങ്ങിയ വസ്ത്രങ്ങൾ മാത്രമേ ധരിക്കാൻ പാടുള്ളൂ. വൈറ്റമിൻ ഡി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ നമ്മുടെ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക അലർജിയോടുള്ള റിയാക്ഷൻ കുറയ്ക്കാൻ ഇത് വളരെയധികം സഹായിക്കും. അതുപോലെയും ശരീരത്തിൽ വൈറ്റമിൻ ഡി ഉണ്ടാകുവാൻ ഇളം വെയിൽ കൊള്ളുന്നത് വളരെ നല്ലതാണ്. ഇത്തരം കാര്യങ്ങൾ നമ്മൾ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയാൽ തന്നെ എളുപ്പത്തിൽ ഈ അവസ്ഥകളെ മാറ്റിയെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *