Reduce Piles Tips : ഒട്ടുമിക്ക ആളുകളിലും ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ് പൈൽസ്. ബാത്റൂമിൽ പോകുന്ന സമയത്ത് ഒരു പ്രാവശ്യം വേദന വന്നിട്ടുണ്ടെങ്കിൽ പിന്നീട് പോകാനുള്ള ടെൻഡൻസി കുറയുകയും ചെയ്യും. ശൈലിയിൽ ഉണ്ടായ വ്യത്യാസം കൊണ്ട് മിക്കവാറും എല്ലാ ആളുകൾക്കും ഇത് കണ്ടു വരാറുണ്ട് എന്നാൽ 10% മാത്രമേ ഇതിനെ അസുഖമായി കണ്ട് ചികിത്സ നടക്കുന്നുള്ളൂ. ചില ആളുകൾക്ക് പുറത്ത് പറയാൻ തന്നെ മടിയായിരിക്കും.
അതുപോലെ ചില ആളുകൾക്കുള്ള തെറ്റിദ്ധാരണയാണ് മലദ്വാരത്തിന് ചുറ്റും വരുന്ന എല്ലാ അസുഖങ്ങളും പൈൽസ് ആണ് എന്ന്. മലദ്വാരത്തിന് പുറത്തും മലദ്വാരത്തിന്റെ ഉള്ളിലുമായും പൈൽസ് വരാറുണ്ട് ഈ ഭാഗത്തുണ്ടാകുന്ന രക്തക്കുഴലുകൾക്ക് വരുന്ന വീക്കമാണ് ഇതിന് കാരണം. മലദ്വാരത്തിന്റെ ഉള്ളിലായി പൈൽസ് വരുന്ന സമയത്ത് ചെറിയ മുന്തിരി കൊല പോലെ കാണപ്പെടാറുണ്ട്. അതിനെ പ്രത്യേകിച്ച് വേദന ഉണ്ടാകണമെന്നില്ല ചിലപ്പോൾ അത് പൊട്ടാനുള്ള സാധ്യതയുമുണ്ട്.
അപ്പോൾ മലത്തിന്റെ കൂടെ രക്തവും കാണാറുണ്ട്. ഇതിനെയാണ് നമ്മൾ ഇന്ത്യേണൽ പൈൽസ എന്ന് പറയുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ഫിഷർ എന്ന് പറയുന്നത് മലദ്വാരത്തിന് ചുറ്റുമുള്ള തൊലി പൊട്ടി വരുന്ന അവസ്ഥ. ഭക്ഷണത്തിൽ വരുന്ന ചില വ്യത്യാസങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത്. അതുപോലെ ഫിസ്റ്റുല എന്ന് പറയുന്ന അസുഖം വരുന്നത് മുഖത്ത് മുഖക്കുരു വരുന്നത് പോലെ ഒരു ചെറിയ കുരു വരികയും പിന്നീട് അത് പൊട്ടി ഒലിക്കുന്നതും ആണ്.
അമിതഭാരമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും പൈൽസ് വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. അതുപോലെ കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവർക്ക് ഗർഭിണികളായ സ്ത്രീകൾക്ക് ഒരുപാട് ദൂരം ഡ്രൈവ് ചെയ്യുന്നവർക്ക് എല്ലാം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ആ വേദനയോ മലത്തിൽ രക്തത്തിന്റെ അംശമോ കിടക്കുമ്പോഴും ഇരിക്കുമ്പോഴും എല്ലാം പുകച്ചിൽ പോലെ തോന്നുകയും ചെയ്യുമ്പോൾ ഉടനെ തന്നെ ഡോക്ടറെ കണ്ട് ചികിത്സകൾ നടത്തുക ആരും തന്നെ സ്വയം ചികിത്സ നടത്താതിരിക്കുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.